HOME
DETAILS
MAL
'സ്പീക് അപ് ഇന്ത്യ' കാംപയിനുമായി കോണ്‍ഗ്രസ്
backup
May 29 2020 | 04:05 AM
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിലും തൊഴിലാളികളുടെ യാത്രാ വിഷയമടക്കമുള്ള മറ്റ് കാര്യങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്ന കാംപയിനുമായി കോണ്‍ഗ്രസ്. സ്പീക്ക് അപ് ഇന്ത്യ എന്നാണ് കാംപയിന് പേരിട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ നിലപാടുകളില്‍ സ്വന്തം അഭിപ്രായം സോഷ്യല്‍മീഡിയയിലൂടെ ജനങ്ങള്‍ തുറന്നുപറയുന്ന കാംപയിന് ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്തു.അടുത്ത ആറു മാസത്തേയ്ക്ക് അതിഥി തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ 7,500 രൂപവീതം നല്‍കണമെന്നും കൊവിഡ് കാരണം പ്രയാസമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായമായി 10,000 രൂപ നല്‍കണമെന്നും സോണിയ ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ യാത്രയും സൗജന്യ റേഷനും, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 200 ദിവസത്തെ തൊഴില്‍ എന്നിവയടക്കം നിരവധി ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."