മുളന്തുരുത്തിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യം
മുളന്തുരുത്തി: ഏപ്രില്‍ 19 ഓടിത്തുടങ്ങുന്ന പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസ്സ്ന് മുളന്തുരുത്തിയില്‍ സേ്റ്റാപ്പ് അനുവദിക്കണമെന്ന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി മുളന്തുരുത്തി മേഖല കമ്മിറ്റി ആവശ്യപെട്ടു.
ഇപ്പോള്‍ പ്രഖ്യാപിച്ചത് പ്രകാരം കോട്ടയം കഴിഞ്ഞാല്‍ എറണാകുളം ടൗണില്‍ മാത്രമേ ഈ എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളു. വേണാട് എക്സ്പ്രസ്സിന് മുന്നേ പോകുന്ന ട്രെയിന്‍ എന്ന നിലയില്‍ മുളന്തുരുത്തിയില്‍ സ്റ്റോപ്പ് അനുവദിച്ചാല്‍ ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ള ജനങ്ങള്‍ക്ക് ഏറെ പ്രയോജനമുണ്ടാകും. വേണാടിന് മുളന്തുരുത്തിയില്‍ ഇതുവരെയായിട്ടും സേ്റ്റാപ്പ് അനുവദിച്ചിട്ടുമില്ല. ആയതിനാല്‍ ഈ ജനകീയ ആവശ്യം നേടിയെടുക്കാന്‍ ജനപ്രതിനിധികള്‍ റെയില്‍വേ അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.സമിതി കണ്‍വീനര്‍ എന്‍.ആര് മോഹന്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായ സ്ലീബാദാസ് പി സ്റ്റീഫന്‍, എം.ആര് സെനിത് കുമാര്‍, എം.കെ ഉഷ, രസ്മി രവി, കെ.കെ സുകുമാരന്‍, കെ.എം പൗലോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.എം.പിമാരായ ജോസ് കെ മാണി,കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന് എന്നിവര്‍ക്കും പിറവം എം.എല്‍.എ അനൂപ് ജേക്കബ്നും സമിതി നിവേദനം സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."