ഓച്ചിറയില്‍ നിന്നു14 കാരിയെ തട്ടിക്കൊണ്ടുപോയത് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍: ഇവര്‍ ബംഗ്ലൂരുവിലേക്കെന്ന് കടന്നെന്ന് പൊലിസ്
കൊല്ലം: ഓച്ചിറയില്‍ അന്യ സംസ്ഥാനക്കാരിയായ 14 കാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍ റോഷനും സംഘവും.
വഴിയോര കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശികളെ മര്‍ദിച്ച് അവശരാക്കിയ ശേഷമാണ് മകളെ തട്ടിക്കൊണ്ടുപോയതെന്നും സംഭവത്തെക്കുറിച്ച് പൊലിസില്‍ പരാതിപ്പെട്ടിട്ടും അന്വേഷിക്കാന്‍ തയാറായില്ലെന്നും പരാതിയുണ്ടായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയതെത്രെ. ഈ കേസിലാണ് പ്രദേശത്തെ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകനടക്കമുള്ള നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നു വ്യക്തമായത്. പൊലിസ് കേസെടുക്കാന്‍ വൈകിയതും ഇതുകൊണ്ടാണെന്നും ആരോപണമുണ്ട്. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെതട്ടിക്കൊണ്ടുപോയതെതെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇയാള്‍ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകനാണ്.
പതിമൂന്നുകാരിയുമായി പ്രതി ബെംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലീസ് അറിയിച്ചിരുന്നു. കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വരെ അനുഗമിച്ചുവെന്നും പൊലീസ് പറഞ്ഞു. പ്രതി ബാംഗ്ലൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഓച്ചിറ വലിയകുളങ്ങര പ്രദേശത്താണ് ഒരു മാസമായി ഇവര്‍ വഴിയോരക്കച്ചവടം നടത്തി വന്നിരുന്നത്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വിറ്റിരുന്നത്.
തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. തടയാന്‍ ശ്രമിച്ചപ്പോള്‍ അച്ഛനമ്മമാരെ മര്‍ദ്ദിച്ച് അവശരാക്കി വഴിയില്‍ത്തള്ളിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊല്ലം എ.സി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ രാത്രി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കായംകുളത്ത് നിന്നാണ് സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ കേസില്‍ മകന്‍ കുറ്റക്കാരനാണെങ്കില്‍ സംരക്ഷിക്കില്ലെന്ന് റോഷന്റെ പിതാവ് നവാസ് പറഞ്ഞു.മകന്‍ തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കണം. എന്നാല്‍ ചിലര്‍ ഇതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും തെറ്റു ചെയ്തവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."