HOME
DETAILS
MAL
മലയാള കഥകളിലെ ആദിവാസി ജീവിതം: കഥാചര്‍ച്ച സംഘടിപ്പിച്ചു
backup
June 29 2018 | 05:06 AM
അഗളി: വായന വാരാചരണത്തെ തുടര്‍ന്ന് ആദിവാസി യുവതീ യുവാക്കള്‍ മലയാള കഥകളിലെ ആദിവാസി ജീവിതത്തെ സംബന്ധിച്ച് നടത്തിയ കഥാ വായനയും ചര്‍ച്ചയും വേറിട്ട അനുഭവമായി. ആദിവാസി കൂട്ടായ്മയായ 'തമ്പ്'-ന്റെയും കമ്മ്യൂണിറ്റി ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിലാണ് കഥകളിലെ ആദിവാസി ജീവിതത്തെ സംബന്ധിച്ച ചര്‍ച്ച നടന്നത്. രാജേന്ദ്രപ്രസാദ് 'അട്ടപ്പാടിയിലെ പെണ്‍കുട്ടി' എന്ന കഥ വായിച്ച് ് ഉദ്ഘാടനം ചെയ്തു.
കെ. പി. സുധീര, ജോസ് പാഴൂക്കാരന്, സി. വി. ബാലകൃഷ്ണന്, പി. വത്സല, നാരായണ്‍ എന്നിവരുടെ കഥകള്‍ പ്രേമ, ജ്യോതിമണി, പ്രിയങ്ക, ലക്ഷ്മി, പ്രദീപ് എന്നിവര്‍ വായിച്ചു. പ്രസ്തുത കഥകളിലെ ജീവിത പശ്ചാത്തലം, ക്രാഫ്റ്റ്, അനുഭവം, എഴുത്ത് എന്നിവയെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. ബെറ്റി, കെ. എ. രാമു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."