കര്‍ഷകര്‍ ഇറിഗേഷന്‍ ഓഫിസ് ഉപരോധിച്ചു
സര്‍ക്കാര്‍ നിര്‍ദേശിക്കാതെ വെള്ളം തുറക്കുവാന്‍ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ സമരക്കാരോട് പറഞ്ഞതോടെ പ്രതിഷേധം ശക്തമായി
ചിറ്റൂര്‍ : മീങ്കര ഡാമിലേക്ക് വെള്ളം ഇറക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കര്‍ഷകര്‍ ഇറിഗേഷന്‍ എന്‍ജിനീയര്‍ ഓഫീസ് ഉപരോധിച്ചു.
മീങ്കര ഡാമില്‍ പരമാവധി സംഭരണ ശേഷിയില്‍ നിന്നും പകുതി മാത്രം ജലനിരപ്പ് ഉള്ളതിനാല്‍ കര്‍ഷകര്‍ക്കും കുടിവെള്ളത്തിനും പ്രയാസമുണ്ടാകുമെന്നും അടിയന്തിരമായി മൂലത്തയില്‍ നിന്നും കമ്പാലത്തറ വഴി മീങ്കര ഡാമിലേക്ക് വെള്ളം എത്തിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മീങ്കര ചുള്ളിയാര്‍ ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചിറ്റൂര്‍ ഇറിഗേഷന്‍ ഓഫീസിനു മുന്നില്‍ സമരം നടത്തിയത്. സമരത്തെ തുടര്‍ന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ രാജനുമായി ചര്‍ച്ച നടത്തി.
കര്‍ഷകരും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ മീങ്കര ഡാമിലേക്ക് വെള്ളം തുറക്കണമെങ്കില്‍ ചിറ്റൂര്‍ പുഴ പദ്ധതിയില്‍ ജലത്തിന്റെ ആവശ്യം പൂര്‍ണ്ണമായും മതിയായാല്‍ മാത്രമെ നല്‍കാനാവൂ എന്നും അതും സര്‍ക്കാര്‍ നിര്‍ദേശിക്കാതെ വെള്ളം തുറക്കുവാന്‍ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ സമരക്കാരോട് പറഞ്ഞതോടെ പ്രതിഷേധം ശക്തമായി.
നിയമപരമായി മീങ്കര ഡാമിലേക്ക് വെള്ളം എത്തിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് കര്‍ഷകര്‍ പിരിഞ്ഞത്.മീങ്കര ചുള്ളിയാര്‍ ജലസംരക്ഷണ സമിതി ചെയര്‍മാന്‍ എ.എന്‍.അനുരാഗ് അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ സജേഷ്ചന്ദ്രന്‍, കോ ഓര്‍ഡിനേറ്റര്‍ പി.സതീഷ്, ഭാരവാഹികളായ ആര്‍.അരവിന്ദാക്ഷന്‍, എന്‍.ജി.കെ.പിള്ള, അഡ്വ.പ്രഭാകരന്‍, എ.സി.ശെല്‍വന്‍, സി.പ്രഭാകരന്‍, എ.സാദിഖ് , കെ.സി.ബാലകൃഷ്ണന്‍, എസ്.ദിവാകരര്‍, കെ.പ്രഭാകരന്‍,അപ്പുണ്ണി, മണി, എം.അനില്‍ബാബു, പി.സി.ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."