ഗോവയില്‍ ഭൂരിപക്ഷം തെളിയിച്ച് ബി.ജെ.പി
പനാജി: മനോഹര്‍ പരീക്കറുടെ മരണത്തോടെ ഭരണ പ്രതിസന്ധി നേരിട്ട ഗോവയില്‍ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ പ്രമോദ് സാവന്ത് ഭൂരിപക്ഷം തെളിയിച്ചു. 36 അംഗ നിയമസഭയില്‍ 20 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്. 20 എം.എല്‍.എമാരുടെ പിന്തുണയോടെ വിശ്വാസവോട്ട് നേടി. ബി.ജെ.പിയില്‍ നിന്ന് 11 എം.എല്‍.എമാരും ജി.എഫ്.പി 3 എം.ജി.പി 3 സ്വതന്ത്രര്‍ 3 എന്നിങ്ങനെയാണ് ബി.ജെ.പിയെ പിന്തുണച്ചത്.
പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് 14 എം.എല്‍.എമാരും എന്‍.സി.പിക്ക് ഒരു അംഗവുമാണ കോണ്‍ഗ്രസിനെ പിന്തുണച്ച് വോട്ട് ചെയ്തത്. 40 അംഗ സഭയില്‍ ഇപ്പോള്‍ 36 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിനു 19 പേരുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്.
എന്നാല്‍ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് വാദിക്കുന്ന കോണ്‍ഗ്രസിന് സഭയില്‍ 14 എം.എല്‍.എമാരാണുള്ളത്. എന്നാല്‍ സഭയില്‍ കരുത്ത് തെളിയിക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."