വിജയന്‍ സ്മൃതിയും തസ്രാക്ക് കഥയുത്സവവും 1,2 തിയതികളില്‍
പാലക്കാട്: ഒ വി വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ഒ വി വിജയന്‍ ജന്‍മദിനാഘോഷത്തോടനുബന്ധിച്ച് (മധുരം ഗായതി) 1,2 തിയതികളിലായി വിജയന്‍ സ്മൃതിയും തസ്രാക്ക് കഥയുത്സവവും സ്മാരകത്തിലെ പുതിയ പ്രവൃത്തികളുടെ ഉദ്ഘാടനവും നടക്കും, പാലക്കാട് ജില്ലാ ലൈബ്രറിയുടെ ഒരു മാസം നീണ്ടു നില്‍ക്കുന്ന അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച മുതല്‍ തുടക്കമാകുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മധുരം ഗായതിയുടെ ഉദ്ഘാടനം ഒന്നിന് രാവിലെ പത്ത് മണിക്ക് തസ്രാക്കില്‍ നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.
ആഷാ മേനോന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ടി ഡി രാമകൃഷ്ണന്‍, ഡോ. കെ എസ് രവികുമാര്‍, ഒവി ഉഷ, ആനന്ദി രാമചന്ദ്രന്‍, കെ ആര്‍ വിനയന്‍, ഡോ. പി മുരളി പ്രസംഗിക്കും.ഉച്ചക്ക് 12ന് തസ്രാക്ക് കഥയുത്സവത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എണ്‍പതോളം മലയാളി എഴുത്തുകാര്‍ പങ്കെടുക്കും.
ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യും. മുണ്ടൂര്‍ സേതുമാധവന്‍ അധ്യക്ഷനാകും. കഥ,കാലം,അനുഭവം എന്നിവയെക്കുറിച്ചുള്ള സെമിനാ റില്‍ ബെന്യാമിന്‍,,ബിഎം സുഹ്‌റ,സുസ്‌മേഷ് ചേന്ത്രാത്ത്,ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി പ്രഭാഷണം നടത്തും.
രാത്രി 830ന് കഥകളുടെ ചര്‍ച്ചയും വിലയിരുത്തലുകളുും നടക്കും രണ്ടിന് രാവിലെ എട്ടു മണി മുതല്‍ തസ്രാക്ക് ഗ്രാമ വഴികളിലൂടെ പ്രഭാത നടത്തം നടക്കും.ആഷാ മേനോന്‍, എന്‍ രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ പ്രഭാത നടത്തത്തിനെ അനുഗമിക്കും.
930ന് വാക്ക് വാക്കിനോടു ചേരുമ്പോള്‍ എന്ന വിഷയത്തെ കുറിച്ചു പ്രൊ. വി മധുസൂദനന്‍നായര്‍ പ്രഭാഷണം നടത്തും.പതിനൊന്ന് മണിക്ക് പൊതു ജനാധിപത്യ മണ്ഡലത്തിന്റെ പരി രക്ഷ എന്ന വിഷയത്തെ കുറിച്ചു പ്രഭാ വര്‍മ്മ പ്രഭാഷണം നടത്തും.ഉച്ചക്ക് 1215ന് കഥയുത്സവത്തില്‍ പങ്കെടുക്കുന്നവര്‍ സക്കറിയയുമായി സംസാരിക്കും.ഉച്ചക്ക് 215ന് ഒവി വിജയന്റെ കഥാ ലോകത്തെ കുറിച്ച് വൈശാഖന്‍ സംസാരിക്കും.വൈകുന്നേരം നാലു മണിക്കു നടക്കുന്ന സമാപന സമ്മേളനം സാംസ്‌ക്കാരിക വകുപ്പു മന്ത്രി എ കെ ബാലന്‍ ഉല്‍ഘാടനം ചെയ്യും.ടി കെ നാരായണദാസ് അധ്യക്ഷനാകും.
തസ്രാക്കില്‍ നടത്താന്‍ പോകുന്ന പദ്ധതികളുടെ അവതരണം ടി ആര്‍ അജയന്‍ നടത്തും.എം ബി രാജേഷ,് എംപി, എംഎല്‍എമാരായ കെ വി വിജയദാസ്, കെ ഡി പ്രസേനന്‍, ജില്ലാ കലക്ടര്‍ ഡി ബാലമുരളി,വൈശാഖന്‍, സക്കറിയ സംസാരിക്കും.ജില്ലാ പബ്ലിക് ലൈബ്രറിയുടെ അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് ജില്ലാ പബ്ലിക് ലൈബ്രറിയിലെ മറിയുമ്മ സ്മാരക സെമിനാര്‍ ഹാളില്‍ നടക്കും. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര നടനുമായ വി കെ ശ്രീരാമന്‍ ഉദ്ഘാടനം ചെയ്യും.ജില്ലാകലക്ടര്‍ ഡി ബാലമുരളി അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ ശാന്തകുമാരി മുഖ്യ പ്രഭാഷണം നടത്തും.
മുണ്ടൂര്‍ സേതുമാധവന്‍ ലൈബ്രറിയുടെ പ്രതിമാസ വാര്‍ത്താ പത്രിക വായനാ വേദിയുടെ പ്രകാശനം നിര്‍വഹിക്കും.ജില്ലാ പബ്ലിക് ലൈബ്രറിയിലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അനാവരണം ചെയ്യുന്ന പ്രദര്‍ശനം ജുലൈ 5 മുതല്‍ 29 വരെ നടക്കുംഒരു മാസക്കാലമായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
ജില്ലാ പബ്ലിക് ലൈബ്രരി സെക്രട്ടറിയും ഒവി വിജയന്‍ സ്മാരക സമിതി സെക്രട്ടരിയുമായ ടി ആര്‍ അജയന്‍, തസ്രാക്ക് കഥയുല്‍സവം കോര്‍ഡിനേററര്‍ രാജേഷ്‌മേനോന്‍,ശെല്‍വകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."