താനൂരില്‍ കിണര്‍ ഇടിഞ്ഞു വീണ് രണ്ടു പേര് മരിച്ചു
മലപ്പുറം: താനൂരില്‍ നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞു വീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, താനൂര്‍ മുക്കോല സ്വദേശികളാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം.
പുതുതായി നിര്‍മിക്കുന്ന വീടിനോട് ചേര്‍ന്നുള്ള കിണര്‍ കുഴിക്കുന്നതിനിടയാണ് ദുരന്തമുണ്ടായത്. താനൂര്‍ ഓലപ്പീടിക സ്വദേശി വേലായുധന് എന്ന മാനു, പൂരപ്പുഴ സ്വദേശി പെരുവത്ത് അച്യുതന് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ആറു പേരാണ് നിര്‍മാണ പ്രവര്‍ത്തനത്തിലുണ്ടായിരുന്നത്. വേലായുധനും അച്യുതനും ഈ സമയത്ത് കിണറിനകത്തായതിനാല് രക്ഷപ്പെടാന്‍ സാധിച്ചില്ല. പത്തടിയോളം താഴ്ചയുള്ള കിണര്‍ ഇടിഞ്ഞതോടെ ഇരുവരും മണ്ണിനടിയില്‍പ്പെടുകയായിരുന്നു.
പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റേയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."