HOME
DETAILS
MAL
സ്ത്രീധന രഹിത സമൂഹം കൂട്ടായ്മയുടെ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു
backup
April 15 2017 | 19:04 PM
ആലുവ: സ്ത്രീധന രഹിത സമൂഹം കൂട്ടായ്മയുടെ സംസ്ഥാന കമ്മിറ്റി ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു. ബൈപാസ് ജംഗ്ഷന് സമീപം റോയല്‍ പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസ് ഫാത്തിമ ബീവി ഉദ്ഘാടനം ചെയ്തു.
പൊതുസമ്മേളനം അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.ആര്.എസ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എസ് രാജേഷ് ആലപ്പുഴ അധ്യക്ഷത വഹിച്ചു.സ്ത്രീധനരഹിതമായി വിവാഹിതരായ ബാബു തരൂര്‍, ദേവസി എന്നിവരെ ആദരിച്ചു.
ശാന്തിഗിരി ആശ്രമം എറണാകുളം ബ്രാഞ്ച് കാര്യദര്‍ശി സ്വാമി ജ്യോതി ചന്ദ്രഞ്ജാന തപസി, എസ്.ആര്.എസ് സെക്രട്ടറി അന്‍വര്‍ഷ ഷംസു, സാംസ്കാരിക പ്രവര്ത്തകന് ലോറന്‍സ് പെരിങ്ങലത്ത്, എസ്.ആര്.എസ് മലപ്പുറം വനിതാവിങ് പ്രസിഡന്റ് റംലത്ത്, ബാഹുലേയന് പാണാവള്ളി, അഷ്റഫ് പൂച്ചാക്കല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."