ദോഹയില്‍ നിന്നും കണ്ണൂരിലേക്ക് 177 യാത്രക്കാരുമായി വിമാനം പുറപ്പെട്ടു.
ദോഹ: മൂന്നാംഘട്ട ഷെഡ്യൂളില്‍ ഖത്തറില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ഇന്ന് പുറപ്പെട്ടു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ദോഹയില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട വിമാനത്തില്‍ 177 യാത്രക്കാരാണുള്ളത്. ഐഎക്സ്-1774 വിമാനത്തില്‍ എട്ട് കൈക്കുഞ്ഞുങ്ങളും ഉണ്ട്. വന്ദേഭാരത് മിഷനില്‍ ഖത്തറില്‍ നിന്നുള്ള പത്താമത്തെ വിമാനമാണ് ഇ
ഗര്‍ഭിണികള്‍, പ്രായമേറിയവര്‍, ഗുരുതരരോഗമുള്ളവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കാണ് ഈ ഘട്ടത്തിലും കൂടുതല്‍ പരിഗണന നല്‍കിയിരിക്കുന്നത്. ഇതില്‍ യാത്ര ചെയ്യേണ്ട 177 പേരും നേരത്തെ തന്നെ ദോഹ ഐസിസി ഓഫീസിലെത്തി ടിക്കറ്റുകള്‍ കൈപറ്റിയിരുന്നു. ഈ ഘട്ടത്തിലുള്ള രണ്ടാം വിമാനം മറ്റന്നാള്‍ കൊച്ചിയിലേക്കാണ്. ഇതിലേക്കുള്ള യാത്രക്കാരുടെ ടിക്കറ്റ് കൈമാറലും പൂര്‍ത്തിയായിട്ടുണ്ട്. മൊത്തം അഞ്ച് സര്‍വീസുകളാണ് ഈ ഷെഡ്യൂളില്‍ ഖത്തറില്‍ നിന്നുള്ളത്.ഖത്തറില്‍ നിന്ന് ഇതുവരെയായി 1697 യാത്രക്കാരും 10 കൈക്കുഞ്ഞുങ്ങളും നാടണഞ്ഞതായി ഇന്ത്യന്‍ എംബസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."