ജി.എസ്.റ്റി ബോധവല്‍ക്കരണ പരിപാടി 18 ന്
കൊച്ചി : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യ ( ഐ.സി.എ.ഐ) സതേണ്‍ റിജിയണല്‍ കൗണ്‍സിലിന്റെ എറണാകുളം ശാഖയും സെന്‍ട്രല്‍ എക്‌സൈസ് ആന്റ് സര്‍വീസ് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ജി.എസ്.റ്റി മെഗ്രേഷന്‍ ക്യാംപൂം ബോധവല്‍ക്കണപരിപാടിയും 2017 ഏപ്രില്‍ 18 ചൊവ്വാഴ്ച കൊച്ചിയില്‍ നടക്കും.
എറണാകുളം ദിവാന്‍സ് റോഡിലെ ഐ.സി.എ.ഐ ഭവനില്‍ രാവിലെ 10 മുതല്‍ 12 വരെയാണ് ക്യാംപ്.കൊച്ചി സെന്‍ട്രല്‍ എക്‌സൈസ് ആന്റ് സര്‍വീസ് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ ജി. എസ്.റ്റി സംവിധാനത്തിലേക്ക് എങ്ങനെ നികുതി ദായകര്‍ക്ക് സുഖമമായി മാറാമെന്നത് സംബന്ധിച്ച് വിശദീകരണം നല്‍കും.
2017 ജൂലൈ ഒന്നുമുതല്‍ ചരക്കുസേവനനികുതി (ജി.എസ്.റ്റി) നടപ്പാക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിലവിലെ നികുതി ഘടനയില്‍ നിന്ന് ഏപ്രില്‍ 30 നകം പുതിയ സംവിധാനത്തിലേക്ക് മാറേണ്ടതുണ്ട്. വാറ്റും നികുതികളും ജി.എസ്.റ്റി ഘടനയിലേക്ക് മാറ്റുമ്പോഴുള്ള വിഷയങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ സംസാരിക്കും.
പൊതുജനങ്ങള്‍ക്കും സംശയനിവാരണത്തിന് സൗകര്യം ഒരുക്കിയിരിക്കുന്ന ക്യാംപിലേക്ക് രജിസ്‌ട്രേഷന്‍ സൗജന്യമാണ്. വിശദവിവരങ്ങള്‍ക്ക് 0484 -2369238 എന്ന നമ്പറിലോ ലൃിമസൗഹമാ@ശരമശ.ീൃഴ എന്ന ഇ-മെയിലിലേ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."