ഖത്തറില്‍ നിന്നും കെ.എം.സി.സി.ചാര്‍ട്ടേഡു വിമാനം രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ദോഹ: കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി ഖത്തര്‍ കെഎംസിസി ചാര്‍ട്ടേര്‍ഡ് വിമാനം ഒരുക്കുന്നു. യാത്ര ചെയ്യാനാഗ്രഹിക്കുന്നവരുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിനായി രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.
രോഗികള്‍, ഗര്‍ഭിണികള്‍, തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നവര്‍, ഉന്നതവിദ്യാഭ്യാസത്തിനു വേണ്ടി നാട്ടിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍, സന്ദര്‍ശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാന്‍ കഴിയാത്തവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാന്‍ കഴിയാത്തവര്‍, വാര്‍ഷിക അവധി ലഭിച്ചവര്‍, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍, തുടങ്ങിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ് മുന്‍ഗണനയെന്ന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.നിയമാനുസൃതമായ രേഖകളുള്ളവരും ഖത്തര്‍ നിയമപ്രകാരം യാത്രകള്‍ക്ക് വിലക്കില്ലാത്തവരും മാത്രമേ രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. രജിസ്‌ട്രേഷനു ശേഷം തുടര്‍ നടപടികള്‍ പിന്നീട് അറിയിക്കുമെന്നും ചാര്‍ട്ടേര്‍ഡ് വിമാന യാത്ര വിവിധ സര്‍ക്കാര്‍ അനുമതികള്‍ക്കും അംഗീകാരങ്ങള്‍ക്കും ആശ്രയിച്ചായിരിക്കുമെന്നും രജിസ്‌ട്രേഷന്‍ യാത്ര ഉറപ്പുനല്‍കുന്നില്ലെന്നും പ്രസ്താവനയില്‍ വിശദീകരിച്ചു.
അതെ സമയം കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഇന്‍കാസും ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിനായി ശ്രമിക്കുന്നുണ്ട്.കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സൌജന്യമായി നാട്ടിലെത്തിക്കാന്‍ വേണ്ടി ആരംഭിച്ച മിഷന്‍ വിങ്‌സ് ഓഫ് കംപാഷന്‍ പദ്ധതി വഴി മീഡിയവണ്‍-ഗള്‍ഫ് മാധ്യമം സ്ഥാപനങ്ങളും ഖത്തറില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."