ഹജ്ജിന് കൂടുതല്‍പേര്‍ക്ക് അവസരമുണ്ടാക്കും:കോട്ടുമല
നരിക്കുനി : സംസ്ഥാനത്തു നിന്നു കൂടുതല്‍ ആളുകള്‍ക്ക് ഹജ്ജിന് അവസരമൊരുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ശ്രമങ്ങള്‍ തുടരുമെന്ന് ചെയര്മാന് കോട്ടുമല ബാപ്പു മുസ്ലിയാര്. മടവൂര്‍ സി.എം മഖാം ശരീഫിലെ 26ാം ഉറൂസിന്റെ ഭാഗമായി സംഘടിപ്പിച്ച ഹജ്ജ് പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹജ്ജ് പഠനക്ലാസിന് വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്ലിയാര് നേതൃത്വം നല്കി. സി. മോയിന്‍കുട്ടി, മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
രാത്രി നടന്ന മജ്ലിസുന്നൂറിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ നേതൃത്വം നല്കി. മതപ്രഭാഷണ വേദി എം.എ ഖാസിം മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി.
ഇന്ന് വൈകീട്ട് മൂന്നിന് നടക്കുന്ന അശ്അരി സംഗമം നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്യും. മഗ്രിബ് നിസ്കാരാനന്തരം നടക്കുന്ന ദിക്റ് ദുആ സമ്മേളനത്തിന് സമസ്ത നേതാക്കളായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എ.പി മുഹമ്മദ് മുസ്ലിയാര് കുമരംപുത്തൂര്‍, കെ. ആലിക്കുട്ടി മുസ്ലിയാര്, പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്, സൈനുല്‍ ആബിദീന്‍ തങ്ങള്‍, അത്തിപ്പറ്റ മുഹ്യിദ്ദീന്‍കുട്ടി മുസ്ലിയാര്, വാവാട് പി.കെ കുഞ്ഞിക്കോയ മുസ്ലിയാര് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. നാളെ രാവിലെ ആറ് മുതല്‍ വൈകീട്ട് നാല് വരെ നടക്കുന്ന അന്നദാനത്തോടെ ഈ വര്‍ഷത്തെ ഉറൂസ് മുബാറകിന് സമാപനമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."