കുട്ടികളുടെ പാര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു
മട്ടാഞ്ചേരി: കുട്ടികളുടെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ ഫോര്‍ട്ട്കൊച്ചി കുട്ടികളുടെ പാര്‍ക്കിന്റെ നവീകരണ ജോലികള്‍ സ്തംഭനാവസ്ഥയില്‍. പാര്‍ക്കില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഡ്രൈനേജ്, ടൈല്‍ വിരിക്കല്‍, മരങ്ങള്‍ക്ക് ചുറ്റും സംരക്ഷണ ഭിത്തി കെട്ടി ഇരിപ്പിടം സ്ഥാപിക്കല്‍,മോശമായ കളിക്കോപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കല്‍, പഴയത് നവീകരിക്കല്‍ എന്നീ ജോലികളാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ നടന്ന് വന്നത്.
എന്നാല്‍ നിര്‍മാണ ജോലികള്‍ പാതി വഴിയിലെത്തിയപ്പോള്‍ മരങ്ങള്‍ക്ക് ചുറ്റും സംരക്ഷണ ഭിത്തി കെട്ടുന്നത് മൂലം കടല്‍ കാഴ്ചകള്‍ കാണാന്‍ കഴിയില്ലെന്ന പരാതിയുമായി രണ്ട് മുന്‍ കൗണ്‍സിലര്‍മാര്‍ രംഗത്ത് വന്നതാണ് പണി സ്തംഭിക്കാന്‍ കാരണമായത്. പശ്ചിമകൊച്ചിയില്‍ കുട്ടികള്‍ക്കായുള്ള വിനോദ കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഫോര്‍ട്ട്കൊച്ചിയിലെ കുട്ടികളുടെ പാര്‍ക്ക്. ഈ പാര്‍ക്കിന്റെ നവീകരണത്തിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ മരങ്ങളുടെ പേര് പറഞ്ഞ് അന്നും നിര്‍മ്മാണ ജോലികള്‍ ചിലര്‍ തടസ്സപ്പെടുത്തുകയായിരുന്നു.
പാര്‍ക്കിലെ കളിക്കോപ്പുകളെല്ലാം ആകെ നശിഞ്ഞ അവസ്ഥയിലാണ്. മഴ പെയ്താല്‍ വെള്ളം കെട്ടി കിടക്കുന്നത് മൂലം കുട്ടികള്‍ ഏറെ പ്രയാസത്തിലാണ്. ഇവിടെ വിനോദത്തിനായി കുട്ടികളുമായി എത്തുന്ന രക്ഷിതാക്കളും നിരാശയിലാണ്. അവധിക്കാലത്തിന് മുമ്പ് നവീകരണ ജോലികള്‍ ആരംഭിച്ചപ്പോള്‍ ഏറെ പ്രതീക്ഷയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."