സഊദിയില്‍ കൊവിഡ് ബാധിച്ചു രണ്ടു മലയാളികള്‍ മരിച്ചു
ജിദ്ദ: സഊദിയില്‍ കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന രണ്ടു മലപ്പുറം സ്വദേശികള്‍ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുള്ളിയില്‍ ഉമ്മര്‍ (49) ആണ് മരിച്ചത്. ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. നടപടിക്രമങ്ങള്‍ക്കായി ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്. മലപ്പുറം തുവ്വൂര്‍ ഐലാശ്ശേരി അസൈനാര്‍പടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി (49) ആണ് ജിദ്ദയിലാണ് മരിച്ചത്. ജാമിഅ കിംഗ് അബദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. റുവൈസിലെ കാര്‍ മൊത്തക്കച്ചവട സ്ഥാവനത്തിലെ ജീവനക്കാരനായിരുന്നു. മലപ്പുറം ചേങ്ങോട്ടൂര്‍ സ്വദേശി ഉമ്മര്‍ പുള്ളിയിലാണ് (49) ഇന്ന് ജിദ്ദയില്‍ മരിച്ച മറ്റൊരു മലയാളി. ഇതോടെ സഊദിയില്‍ കൊവിസ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 33 ആയി. രണ്ട് ദിവസം മുന്‍പ് നാല് മലയാളികള്‍ ഒരേ ദിവസം ജിദ്ദയില്‍ മരിച്ചിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."