ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരായ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവല്ല: ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗീകാരോപണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യവിനാണ് അന്വേഷണ ചുമതല. ഇത് സംബന്ധിച്ച ഉത്തരവ് ഡി.ജി.പി ക്രൈംബ്രാഞ്ചിന് കൈമാറി. ഡി.ജി.പിക്ക് ലഭിച്ച പരാതി നേരത്തെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്ന് സഭ പ്രതികരിച്ചു.
കേസ് അന്വേഷിക്കാത്തതിനെതിരെ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് നടപടി. ലൈംഗീകാരോപണത്തില്‍ പരാതിയില്ലെങ്കില്‍ പോലും കേസെടുക്കണമെന്ന നിയമം പൊലിസ് പാലിക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
കൂടാതെ, കേസില്‍ അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന് ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നായിരുന്നു അന്വേഷണം നടത്താന്‍ തടസമായി പൊലിസ് പറഞ്ഞിരുന്നത്. എന്നാല്‍, സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പൊലിസിന് നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."