കെവിന് കേസ് പുതിയ കോടതിയിലേക്ക്
കോട്ടയം: കെവിന് വധക്കേസ് കേസ് പരിഗണിക്കുന്ന കോടതി മാറുന്നു. നിലവില്‍ കേസ് പരിഗണിച്ചിരുന്ന സെഷന്‍സ് കോടതി ജഡ്ജിയെ വിജിലന്‍സ് ജഡ്ജിയായി മാറ്റിയതിനെ തുടര്‍ന്നാണ് നടപടി. കേസ് ഏത് കോടതി പരിഗണിക്കണമെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനിക്കും. ഇതേ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് 26 ലേക്ക് മാറ്റി. ഇതോടെ ഒന്നാം പ്രതി സാനു, രണ്ടാം പ്രതി നിയാസ് , അഞ്ചാം പ്രതി ചാക്കോ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷകളും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.
കോട്ടയം അഡിഷനല്‍ സെഷന്‍സ് നാലാം കോടതിയിലാണ് കേസ് നടന്നുവന്നിരുന്നത്.
കേസില്‍ വിസ്താരം തുടങ്ങുന്ന തിയതി ഇന്നു പ്രഖ്യാപിക്കുമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. കെവിന് വധക്കേസ് ദുരഭിമാനക്കൊല തന്നെയെന്നു വ്യക്തമാക്കി പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള 10 വകുപ്പുകള്‍ ചുമത്തി കോടതി കഴിഞ്ഞ ദിവസം കുറ്റപത്രം വായിച്ചിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ഭവനഭേദനം, ദേഹോപദ്രവം ഏല്പിക്കല്, ഭീഷണിപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെ 10 വകുപ്പുകള്‍ ചുമത്തിയാണു കുറ്റപത്രം വായിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."