ബങ്ക് ലയനം: താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു
തിരുവനന്തപുരം: ബാങ്ക് ലയനത്തിന്റെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി) അടക്കം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) അസോസിയേറ്റ് ബാങ്കുകളിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനം.
ലയനത്തിന്റെ ഭാഗമായാണ് നീക്കമെന്ന് യൂനിയന്‍ നേതാക്കള്‍ പറയുന്നു. പ്യൂണ്‍, സ്വീപ്പര്‍ തസ്തികകളിലെ ജീവനക്കാരെയാണ് പിരിച്ചുവിടുക. എസ.്ബി.ടിയടക്കം ആറു ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. അസോസിയേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയും ഭാരതീയ മഹിളാ ബാങ്കുമാണ് ലയിപ്പിക്കുക. തീരുമാനത്തിനെതിരേ ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും ഡല്‍ഹി ഹൈക്കോടതി വിലക്കിനെതുടര്‍ന്ന് പിന്‍വലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."