HOME
DETAILS
MAL
അന്ധകാരനഴി-ചെല്ലാനം റോഡ് വീണ്ടും തകര്‍ന്നു
backup
April 15 2017 | 19:04 PM
തുറവൂര്‍: അപകടങ്ങള്‍ തുടര്‍ക്കഥയായ അന്ധകാരനഴി - ചെല്ലാനം തീരദേശ പാതയില്‍ തകര്‍ന്ന ഭാഗത്ത് കുഴി അടച്ച് ഭാഗികമായി അറ്റകുറ്റപ്പണി നടത്തിയതില്‍ വ്യാപക പ്രതിഷേധം. പാതയില്‍ അപകട വളവുകള്‍ നിറഞ്ഞ പള്ളിത്തോട്ടിലെ നാലു കിലോമീറ്ററോളം വരുന്ന ഭാഗത്താണ് ആഴ്ചകള്‍ക്ക് മുമ്പ് ഓട്ടയടച്ച് അറ്റകുറ്റപ്പണി നടത്തിയത്.
അന്ധകാരനഴിക്കും പള്ളിത്തോട് റോഡ് മുക്കിനുമിടയിലുള്ള വളവുകളില്‍ അപകടങ്ങള്‍ നിത്യസംഭവമാണ്. അറ്റകുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ ഈ ഭാഗത്ത് വീണ്ടും കുഴികള്‍ രൂപം കൊണ്ടതാണ് പ്രതിഷേധത്തിനിടയായത്.
റോഡ് പൂര്‍ണമായി പുനര്‍നിര്‍മിച്ച് അപകടങ്ങളൊഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."