HOME
DETAILS

മലപ്പുറത്തും കൊണ്ടോട്ടിയിലും തിരൂരിലും മത്സ്യ പരിശോധന

  
backup
June 29 2018 | 06:06 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

 

മലപ്പുറം/തിരൂര്‍: ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മത്സ്യത്തില്‍ വ്യാപകമായി ഫോര്‍മാലിനും അമോണിയയും ഉപയോഗിക്കുന്നെന്നു കണ്ടെത്തിയതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. ജില്ലയില്‍ ഇന്നലെ മലപ്പുറം, കൊണ്ടോട്ടി, തിരൂര്‍ മാര്‍ക്കറ്റുകളില്‍ പ്രത്യേക പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ചു.
കോഴിക്കോട് ഭക്ഷ്യസുരക്ഷാ ലാബിലേക്കാണ് ഈ സാംപിളുകള്‍ പരിശോധയ്‌നക്കയക്കുന്നത്. മലപ്പുറത്തുനിന്ന് അഞ്ചിനം മത്സ്യങ്ങളുടെ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കൊണ്ടോട്ടിയില്‍നിന്ന് ഒന്ന്, തിരൂരില്‍നിന്ന് നാല് എന്നിങ്ങനെയാണ് സാംപിളുകള്‍ ശേഖരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി വാളയാര്‍, അമരവിള, ആര്യങ്കാവ് ചെക്‌പോസ്റ്റുകളില്‍ ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നെത്തിയ മത്സ്യങ്ങളില്‍ ഫോര്‍മാലിനും അമോണിയവുമുണ്ടെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ജില്ലയിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നത്. എന്നാല്‍, ജില്ലയില്‍ നേരത്തെ നടത്തിയ പരിശോധനകളിലൊന്നും രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം കണ്ടെത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം, മത്സ്യത്തില്‍ അമോണിയത്തിന്റെയും ഫോര്‍മാലിന്റെയും സാന്നിധ്യം വളരെ വേഗം തിരിച്ചറിയാന്‍ കേന്ദ്ര ഫിഷറീസ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത പേപ്പര്‍ സ്ട്രിപ്പ് ജില്ലയില്‍ ഇനിയും ലഭ്യമായിട്ടില്ല. ഇതിനു ദിവസങ്ങളെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സ്ട്രിപ്പുപയോഗിച്ച് പരിശോധിക്കുന്ന സമയത്തുതന്നെ രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടോയെന്നു തിരിച്ചറിയാന്‍ സാധിക്കും. നിലവില്‍ ചെക്‌പോസ്റ്റുകളില്‍ ഈ സംവിധാനം ഉപയോഗിച്ചാണ് ലോറികളിലെത്തുന്ന മത്സ്യം പരിശോധിക്കുന്നത്. വിഷയത്തില്‍ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരിശോധനാ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ലഭിക്കുമെന്നും അതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലാ അസിസ്റ്റന്റ് ഓഫിസര്‍ കെ. സുഗുണന്‍ പറഞ്ഞു.
ഫുഡ്‌സേഫ്റ്റി അസി. കമ്മിഷണര്‍ കെ. സുഗുണന്‍, തിരൂര്‍ സര്‍ക്കിള്‍ ഓഫിസര്‍ അബ്ദുല്‍ റഷീദ്, മങ്കട സര്‍ക്കിള്‍ ഓഫിസര്‍ റമിത, പെരിന്തല്‍മണ്ണ സര്‍ക്കിര്‍ ഓഫിസര്‍ ഗ്രെയ്‌സ് എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്. അതേസമയം, താനൂര്‍, ചാലിയം, പരപ്പനങ്ങാടി തീരങ്ങളില്‍നിന്നാണ് മത്സ്യം വരുന്നതെന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യം ഇറക്കുമതി ചെയ്യുന്നില്ലെന്നുമാണ് ജില്ലയിലെ വ്യാപാരികള്‍ പറയുന്നത്. വലിയ മീനുകളുടെ വില്‍പന കുറവാണെന്നും ചെറിയ മീനുകളാണ് കൂടുതലായി വിറ്റഴിയുന്നതെന്നും വ്യാപാരികള്‍ പറയുന്നു. സമീപ ദിവസങ്ങളില്‍ മീനിലെ മായം ചേര്‍ക്കല്‍ വാര്‍ത്തയായതോടെ കച്ചവടത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago