മിമിക്രി കലാകാരനു നേരേ ആക്രണം ; പ്രതിഷേധ കൂട്ടായ്മ നടത്തി
നെടുമങ്ങാട്: കോമഡി പരിപാടിക്ക് വൈകിയെത്തിയതിന് കലാകാരനെ മര്‍ദിച്ച സംഭവത്തില്‍ ബി.ജെ.പി അരുവിക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കലാ-സാസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മ സംവിധായകന് തുളസിദാസ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ ദുഖങ്ങള്‍ മറച്ചുവച്ചാണ് മിമിക്രി കലാകാരന്മാര് കാണികളെ രസിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ എട്ടിന് രാത്രിയാണ് ചലച്ചിത്ര-സീരീയല്താരം അസീസ് നെടുമങ്ങാടിന് മര്‍ദനമേറ്റത്. വെള്ളറട ചാമവിള ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പരിപാടിക്ക് എത്താന്‍ വെകിയതായിരുന്നു കാരണം.
മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് അധ്യക്ഷനായി.കോമഡി താരങ്ങളായ ബിനു ബി.കമല്‍,അസീംഷാ, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു,സംസ്ഥാന സമിതിയംഗങ്ങളായ ബാഹുലേയന്, പ്രീതാശ്രീകുമാര്,മണ്ഡലം ഭാരവാഹികളായ എം.വി.രഞ്ജിത്,ജ്യോതികുമാര്‍,പുതുകുളങ്ങര അനില്‍,പാറയില്‍ മധു,പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.
അസീസിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നാടായ പുതുകുളങ്ങരയിലെ സുഹ്യത്തുക്കള്‍ പ്രകടനം നടത്തി.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ഉഴമലയ്ക്കല്‍ വേണുഗോപാല്‍,പുതുകുളങ്ങര അനില്‍എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."