HOME
DETAILS

മഴ കനത്തു; നഗരം വെള്ളത്തില്‍

  
backup
June 29 2018 | 06:06 AM

%e0%b4%ae%e0%b4%b4-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%82-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 


കോഴിക്കോട്: നഗരത്തില്‍ കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളം കയറി. മാവൂര്‍ റോഡ് ജങ്ഷനിലും ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന് മുന്‍വശത്തും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.
ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കാത്തതിനാലാണ് നഗര കേന്ദ്രത്തില്‍ തന്നെ റോഡില്‍ വെള്ളം നിറഞ്ഞിരിക്കുന്നത്. നഗരത്തിലെ അഴുക്കുചാല്‍ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാകാത്തതാണ് കാരണം. മഴ പെയ്തയുടനെ നഗരത്തിലെ റോഡുകളും പ്രധാനയിടങ്ങളും വെള്ളക്കെട്ടിലാവുകയും കടകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറുകയും ചെയ്യും.
വര്‍ഷങ്ങളായി തുടരുന്ന പ്രശനത്തിന് പരിഹാരമായി 2008ല്‍ കോര്‍പറേഷന്‍ സുസ്ഥിര നഗര വികസനപദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ അഴുക്കുചാല്‍ പദ്ധതിയ്ക്ക് രൂപം നല്‍കിയിരുന്നു. എന്നാല്‍ മഴക്കാല പൂര്‍വ ശുചീകരണം ശരിയായ രീതിയില്‍ നടക്കാത്തതിനാല്‍ നഗരത്തിലെ ഓടകള്‍ അടഞ്ഞുകിടക്കുന്നതുമാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. കൂടാതെ പദ്ധതി പൂര്‍ണമായും പ്രാവര്‍ത്തികമാക്കാനും സാധിച്ചിട്ടില്ല. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി ഓടകളെ ബന്ധിപ്പിക്കുന്ന കലുങ്കുകളുടെ ആഴവും വീതിയും കൂട്ടുന്ന പ്രവൃത്തിയും നടന്നിരുന്നു.
ഓടകള്‍ വഴി വെള്ളം കനോലി കനാലിലേക്കും കടലിലേക്കും ഒഴുക്കിവിടുക എന്നതായിരുന്നു അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത്. മൂന്നിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട നെറ്റ്‌വര്‍ക്കിങ് സംവിധാനവും പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയിലും വന്‍ വെള്ളക്കെട്ടാണ് നഗരത്തിലുണ്ടായത്. പലഭാഗങ്ങളിലുമുള്ള ഓടകള്‍ അടഞ്ഞ് കിടക്കുന്നതാണ് ഇതിന് കാരണമെന്നാണ് സുസ്ഥിരനഗരവികസന പദ്ധതി പ്രൊജക്ട് മാനേജര്‍ നല്‍കുന്ന വിശദീകരണം.
ഇത് വൃത്തിയാക്കാന്‍ പി.ഡബ്ല്യു.ഡിയുടെ അനുമതി വേണം. എന്നാല്‍ ഇതിനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും കോര്‍പറേഷന്‍ അധികാരികളും പറയുന്നു. ഇതിന് പുറമെ വേലിയേറ്റ സമയത്ത് മഴ പെയ്യുമ്പോള്‍ വെള്ളക്കെട്ട് രൂക്ഷമാകുന്ന പ്രശ്‌നവും കോഴിക്കോട് നഗരം നേരിടുന്നുണ്ട്. ഇവയ്ക്കുള്ള ശാശ്വത പരിഹാരം കൂടിയായാല്‍ മാത്രമേ മഴക്കാലത്ത് നഗരം നേരിടുന്ന വെള്ളക്കെട്ടിനുളള ശമനമാവുകയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago