HOME
DETAILS
MAL
കണ്‍സ്യൂമര്‍ഫെഡ് എട്ടുമാസത്തിനിടക്ക് ലാഭത്തില്‍: മന്ത്രി കടകംപള്ളി
backup
April 15 2017 | 19:04 PM
തിരുവനന്തപുരം: 400 കോടി രൂപ നഷ്ടത്തിലായിരുന്ന കണ്‍സ്യൂമര്‍ഫെഡ് എട്ടുമാസം കൊണ്ട് 64 കോടി രൂപ ലാഭത്തിലായെന്ന് സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. പൗഡിക്കോണത്ത് ത്രിവേണി ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്‍സ്യൂമര്‍ഫെഡിനെ അഴിമതി രഹിതമാക്കാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.യോഗത്തില്‍ മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷനായി. കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് എം. മെഹ്ബൂബ്, റീജനല്‍ മാനേജര്‍ സി.എസ്. സിന്ധു, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."