ദുഃഖം ഇരട്ടിയാക്കി ഫായിസിന്റെ അവസാന ചിത്രം
പയ്യോളി: കോട്ടക്കല്‍ അഴിമുഖത്തുണ്ടായ തോണി അപകടത്തില്‍ മരിച്ച അയനിക്കാട് ആവിത്താരമ്മല് ഫായിസ് മരിക്കുന്നതിന് മുന്‍പെടുത്ത ഫോട്ടോ നാട്ടുകാരുടെ ദുഃഖം ഇരട്ടിയാക്കി. മീന്‍ പിടിക്കുന്നതിനായി തോണിയില്‍ പുറപ്പെടുന്നതിന് മുന്‍പ് സുഹൃത്തിനൊപ്പം തോണിയിലിരിക്കുന്ന ഫോട്ടോയാണ് പകര്‍ത്തിയത്. തോണിയില്‍ ചിരിച്ചിരിക്കുന്ന അവസാന ചിത്രം നാട്ടില്‍ പ്രചരിക്കുമ്പോള്‍ ഫായിസ് ഇനിയില്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍ നാട്ടുകാര്‍ക്കും ബന്ധുക്കള്ക്കുമാകുന്നില്ല.
ഒരു വയസ് പ്രായമായ മകളെ ആദ്യമായി കാണുന്നതിനാണ് ഫായിസ് ബഹ്റൈനില്‍ നിന്ന് നാട്ടിലെത്തിയത്. സുഹൃത്തുക്കളായ ആവിത്താരമ്മല് ഹമീദ്, ആബിദ് എന്നിവരോടൊപ്പം കഴിഞ്ഞ ദിവസം മീന്‍ പിടിക്കാന്‍ പോയതായിരുന്നു. തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്. അപകട വിവരമറിഞ്ഞിട്ടും നാട്ടുകാരെല്ലാം ശുഭപ്രതീക്ഷയിലായിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാവിലെ ആറോടെ മൃതദേഹം കണ്ടെത്തിയെന്ന വിവരമെത്തിയത്. അയനിക്കാട് ആവിത്താരമ്മല് വീട്ടിലും തൊട്ടടുത്ത മദ്റസയിലും പൊതുദര്‍ശനത്തിനു വച്ചതിനു ശേഷമാണ് ഫായിസിന്റെ മയ്യിത്ത് അയനിക്കാട് പള്ളിയിലേക്കു കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."