വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 25 നേതാക്കള്‍ ബി.ജെ.പി വിട്ടു
ഇറ്റാനഗര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തിനു പിന്നാലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയില്‍ നിന്ന് വ്യാപക കൊഴിഞ്ഞുപോക്ക്. അരുണാചല്‍ പ്രദേശിലെ രണ്ടു മന്ത്രിമാരും ആറ് എം.എല്‍.എമാരും ഉള്‍പ്പെടെ 18 പേര് ഇന്നലെ രാജിവച്ചു. ഏപ്രില്‍ 11ന് നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ രാജി ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ആഭ്യന്തര മന്ത്രി കുമാര്‍ വെയ്, ടൂറിസം മന്ത്രി ജാര്ക്കര് ഗാമ്്ലിന്, ബി.ജെ.പി ജനറല്‍ സെക്രട്ടറി ജര്‍പും ഗാംബിന്‍, ആറ് എം.എല്‍.എമാര്‍ എന്നിവരാണ് രാജിവച്ചത്. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതാണ് ഇവരുടെ കൂട്ടരാജിക്കു കാരണമായത്. രാജിവച്ചവരെല്ലാം കോണ്‍റാഡ് സാങ്മ നേതൃത്വം നല്കുന്ന എന്‍.പി.പി (നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി)യിലേക്കു ചേക്കേറുകയും ചെയ്തു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 25 നേതാക്കളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചത്. കോണ്‍ഗ്രസില്‍ കുടുംബാധിപത്യമാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നതെന്നും അതേ നയമാണ് ബി.ജെ.പിയിലും നടക്കുന്നതെന്നും മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ കുടുംബത്തില്‍ നിന്ന് മൂന്നുപേര്‍ക്കാണ് മത്സരിക്കാന്‍ സീറ്റുകള്‍ നല്‍കിയതെന്നും കുമാര്‍ വെയ് പറഞ്ഞു.
60 അംഗ നിയമസഭയില്‍ എന്‍.പി.പി ഇതുവരെ 40 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എന്‍.പി.പി നേതാവ് തോമസ് സാങ്മ അറിയിച്ചു. പാര്‍ട്ടി വേണോ അതോ ജനങ്ങള്‍ വേണോ എന്നതാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി താന്‍ ആലോചിച്ചുകൊണ്ടിരുന്നതെന്നും ജനങ്ങള്‍ വേണമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി വിട്ടതെന്നും ടൂറിസം മന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ച ഗാമ്്ലിന് പറഞ്ഞു.
സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്ന് മന്ത്രിയും ബി.ജെ.പി നേതാവുമായ കിരണ്‍ റിജിജു വ്യക്തമാക്കി. അരുണാചല്‍ നിയമസഭയിലേക്ക് ബി.ജെ.പി 54 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."