HOME
DETAILS

കളന്‍തോട്-കൂളിമാട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു

  
backup
June 29 2018 | 06:06 AM

%e0%b4%95%e0%b4%b3%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%ae%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%a8

 


കുന്ദമംഗലം: 25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ കളന്‍തോട്-കൂളിമാട് റോഡിന്റെ പ്രവൃത്തി മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനായി.
കളന്‍തോട് മുതല്‍ കൂളിമാട് വരെയുള്ള ഏഴു കി.മീറ്ററോളം ദൂരം വരുന്ന റോഡ് 5.50 മീറ്റര്‍ വീതിയിലാണ് ബി.എം.ബി.സി ചെയ്ത് നവീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും നാട്ടുകാരുടെയും ജനപ്രതിനിധികളുടേയും അഭ്യര്‍ഥന മാനിച്ച് ഏഴുമീറ്റര്‍ വീതിയില്‍ റോഡ് പ്രവൃത്തി ചെയ്യാനുള്ള സാധ്യതക്കായി തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്.
നിലവിലുള്ള റോഡിന്റെ വീതി കൂട്ടുന്ന ഭാഗങ്ങളില്‍ ജി.എസ്.ബി, ഡബ്ല്യു.എം.എം എന്നിവ ഉപയോഗിച്ച് യഥാക്രമം ബേസ്, സബ് ബേസ് എന്നിവ നിര്‍മിക്കും. കള്‍വേര്‍ട്ട്, ഡ്രെയിനേജ് എന്നിവയും റോഡിന്റെ ഇരുവശവും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക്ക് പോസ്റ്റ്, ട്രാന്‍സ്‌ഫോമറുകള്‍, ടെലിഫോണ്‍ കേബിളുകള്‍, പൈപ്പ് ലൈനുകള്‍ എന്നിവ മാറ്റുന്നതിനായി 20 ലക്ഷം രൂപയും, ജങ്ഷന്‍ ഡിസൈന്‍, സൗന്ദര്യവല്‍ക്കരണം എന്നിവക്കായി 15 ലക്ഷം രൂപയും സ്ട്രീറ്റ് ലൈറ്റ് സിഗ്‌നല്‍ എന്നിവയ്ക്കായി 25 ലക്ഷം രൂപയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ത്രിമതി കോട്രാക്റ്റിങ് കമ്പനി നിലമ്പൂര്‍ എന്ന സ്ഥാപനമാണ് പ്രവൃത്തി കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് ബീന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി അബ്ദുറഹ്മാന്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എ രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി. ശിവദാസന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.കെ.ടി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ആര്‍.എഫ്.ബി പ്രോജക്റ്റ് ഡയറക്ടര്‍ വി.വി ബിനു സ്വാഗതവും കോഴിക്കോട് റോഡ്‌സ് ഡിവിഷന്‍ എക്‌സികുട്ടീവ് എന്‍ജിനീയര്‍ സിന്ധു ആര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago
No Image

ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു

oman
  •  2 months ago
No Image

ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago