സ്ഥാനാര്‍ഥി പ്രഖ്യാപനം: ഹൈക്കമാന്‍ഡിന് അതൃപ്തിയെന്ന ആരോപണം തള്ളി മുകുള്‍ വാസ്നിക്
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടെന്ന ആരോപണം തള്ളി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്. ഹൈക്കമാന്‍ഡിന്റെ അറിവോടെ തന്നെയാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളി രാമചന്ദ്രന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം എ.ഐ.സി.സി ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എ.ഐ.സി.സിയുടെ ഔദ്യോഗിക തീരുമാനത്തിനു മുന്‍പ് വടകര, വയനാട് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വടകരയില്‍ കെ. മുരളീധരനും വയനാട്ടില്‍ ടി.സിദ്ദീഖും മത്സരിക്കുമെന്ന് മുല്ലപ്പള്ളി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. സ്ക്രീനിങ് കമ്മിറ്റിക്കു ശേഷം സ്ഥാനാര്‍ഥികളെ അന്തിമമായി തീരുമാനിക്കുന്നത് കേന്ദ്ര തെരെഞ്ഞെടുപ്പ് സമിതിയാണ്. വടകരയില്‍ മുരളീധരനെ തീരുമാനിച്ചത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ അഭിപ്രായം തേടാതെയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."