ഓണ്‍ലൈനും റീസര്‍വേയും: നികുതിയടക്കാനാവാതെ ഭൂവുടമകള്‍
നീലേശ്വരം: ഏപ്രില്‍ മാസം മുതല്‍ ഓണ്‍ലൈന്‍ നികുതി സ്വീകരിക്കലും റീസര്‍വേയും എത്തിയതോടെ ഭൂവുടമകള്‍ക്ക് നികുതി അടക്കാന്‍ രണ്ടും മുന്നും ദിവസം വില്ലേജില്‍ കയറേണ്ട അവസ്ഥയാണെന്ന് പരാതി. റിസര്‍വേയുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കിയ നീലേശ്വരം, തിമിരി വില്ലേജിലെ ഭൂവുടമകളാണ് നികുതി അടക്കാന്‍ ദിവസേന ഇപ്പോള്‍ വില്ലേജ് ഓഫിസുകളില്‍ കയറിയിറങ്ങുന്നത്്്.
ഏപ്രില്‍ മാസം മുതല്‍ നികുതി വാങ്ങുന്നത് ഓണ്‍ലൈന്‍ മുഖാന്തരം ആയതോടെയാണ് വില്ലേജ് ഓഫിസില്‍ തിരക്ക് കൂടിയതെന്ന് റവന്യു ഉദ്യോഗസ്ഥരും പറയുന്നു. കംപ്യൂട്ടര്‍ പരിജ്ഞാനവും പ്രത്യേകം പരീശീലനം ലഭിക്കാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഓഫിസ് പ്രവര്‍ത്തനം വേഗത്തിലാക്കാനാവുന്നില്ല.
അതേസമയം പല വില്ലേജ് ഓഫിസുകളിലും ആവശ്യത്തിന് കംപ്യൂട്ടറും നെറ്റ്‌വര്‍ക്ക് സംവിധാനവുമില്ലാത്തതിനാല്‍ അക്ഷയകേന്ദ്രത്തിലെ നികുതി അപേക്ഷ രജിസ്‌ട്രേഷനും പലപ്പോഴും പാതിവഴിയിലാണ്.
ഉദ്യോഗസ്ഥരുടെ മൊബൈലില്‍നിന്നുള്ള വൈഫൈ സംവിധാനം ഉപയോഗിച്ചാണ് പലപ്പോഴും നികുതി അപേക്ഷകള്‍ ചെയ്യുന്നത്. ഇതിനാല്‍ ഭൂവുടമസ്ഥര്‍ ദിവസങ്ങളോളം വില്ലേജ് ഓഫിസില്‍ കയറേണ്ട അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."