HOME
DETAILS

പതിനേഴുകാരിയെ നടുറോഡിലിട്ട് അക്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍

  
backup
April 15 2017 | 19:04 PM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%87%e0%b4%b4%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a8%e0%b4%9f%e0%b5%81%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b4%bf


കരുനാഗപ്പള്ളി: മുന്‍ എസ്.ഐ പൂഴ്ത്തിയ കേസില്‍ പുതിയ എസ്.ഐ ചാര്‍ജെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയെ നടു റോഡിലിട്ട് ചവിട്ടി എന്ന കേസിലെ ആറു പ്രതികളില്‍ രണ്ട് പേരെയാണ് കരുനാഗപ്പള്ളി എസ്.ഐ വി.ശിവകുമാര്‍ അറസ്റ്റ് ചെയ്തത്. അലുംകടവ് മണ്ണാശ്ശേരില്‍ കിഴക്കതില്‍ കിച്ചു, ആലുംകടവ് പുത്തന്‍പുരയില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 15 നാണ് കേസിനാസ്പദമായ സംഭവമം. രാവിലെ സ്‌കൂളിലേക്ക് സൈക്കിളില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ പുളിനി കോട്ട ജങ്ഷന് സമീപത്ത് വച്ച് അക്രമിക്കുകയായിരുന്നു. ബൈക്കുകളിലെത്തിയ ആറംഗ സംഘം പെണ്‍കുട്ടിയെ സൈക്കിളടക്കം ചവിട്ടി താഴെയിട്ടു. താഴെ വീണ പെണ്‍കുട്ടിയുടെ മുതുകില്‍ ചവിടുകയും അസഭ്യം പറയുകയും ചെയ്തു. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി തിരികെ വീട്ടിലെത്തുകയും മാതാപിതാക്കളോടൊപ്പം കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. അന്നേദിവസം തന്നെ കരുനാഗപ്പള്ളി പൊലിസില്‍ പെണ്‍കുട്ടി പരാതി നല്‍കി. എന്നാല്‍ അന്നുണ്ടായിരുന്ന എസ്.ഐ പി.രാജേഷ് സംഭവത്തില്‍ അന്വേഷണം നടത്താനോ കേസെടുക്കാനോ തയാറായില്ല. ഇതിനെ തുടര്‍ന്ന് ഫെബ്രുവരി 20ന് കേരളാ പൊലിസ് മേധാവിക്ക് പെണ്‍കുട്ടി പരാതി നല്‍കി.
പൊലിസ് മേധാവി  കൊല്ലം വനിതാ സെല്ലിന് കുട്ടിയുടെ മൊഴി എടുക്കാന്‍  നിര്‍ദ്ദേശം നല്‍കി. വനിതാ സെല്‍ സി.ഐ ജിജിമോള്‍ ഇവരെ ബന്ധപ്പെട്ട് മൊഴി എടുക്കാന്‍ കൊല്ലം വനിതാ സെല്ലിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. മൊഴി നല്‍കാന്‍ പെണ്‍കുട്ടി വനിതാ സെല്ലിലേക്ക് പോകുന്നതറിഞ്ഞ എസ്.ഐയ്ക്ക് അപകടം മണത്ത് പെണ്‍കുട്ടിയുടെ മാതാവിനെ ഫോണില്‍ വിളിച്ച് മൊഴി സ്റ്റേഷനില്‍ നല്‍കിയാല്‍ മതിയെന്ന് പറയുകയായിരുന്നു. സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയുടെ മൊഴി എടുക്കുന്ന സമയം എസ്.ഐ പി. രാജേഷ് പെണ്‍കുട്ടിയോട് സഭ്യമല്ലാത്ത ഭാഷയിലാണ് സംസാരിച്ചതെന്നും ആരോപണമുണ്ട്.
മൊഴി എടുത്ത് രണ്ട് മാസം പിന്നിട്ടിട്ടും കേസില്‍ പുരോഗതി ഒന്നുമുണ്ടായില്ല. കേസിലെ പൊലിസിന്റെ താല്‍പര്യക്കുറവ് കാട്ടി മാര്‍ച്ച് 12 ന് പെണ്‍കുട്ടിയുടെ മാതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് പുതുതായി കരുനാഗപ്പള്ളിയില്‍ ചാര്‍ജെടുത്ത എസ്.ഐ വി ശിവകുമാറിന് എത്രയും വേഗം കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. വീണ്ടും പെണ്‍കുട്ടിയെ 13 ന് സ്റ്റേഷനില്‍ വിളിച്ച് മൊഴി രേഖപ്പെടുത്തി. അന്ന് തന്നെ കേസിലെ പ്രതികളായ രണ്ട് പേരെ എസ്.ഐ കസ്റ്റഡിയിലെടുക്കുകയും ഇന്നലെ പെണ്‍കുട്ടി ഇവരെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്‍ എസ്.ഐ പി.രാജേഷിനോട് ചോദിച്ചപ്പോള്‍ പരാതി വ്യാജമാണ് എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായാണ് വിവരം. ഇയാള്‍ക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചാര്‍ജെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂഴ്ത്തി വച്ച കേസില്‍ പ്രതികളെ പിടികൂടിയതില്‍ എസ്.ഐ വി ശിവകുമാറിന് അഭിനന്ദന പ്രവാഹമാണ്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago