ജി.എസ്.ടി നിരാശാജനകമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: ജി.എസ്.ടിയുടെ(ചരക്കു സേവന നികുതി) ആദ്യവര്‍ഷം നിരാശാജനകമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. തയാറെടുപ്പില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി നടപ്പാക്കുമെന്ന് കരുതിയില്ല. ഈ നിഗമനത്തില്‍ തനിക്ക് വീഴ്ചപറ്റി. താന്‍ ജി.എസ്.ടിയുടെ വക്താവല്ല. തന്നെ അങ്ങനെ ചിത്രീകരിക്കരുതെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി നേട്ടമാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍, സംഭവിച്ചത് നേര്‍വിപരീത കാര്യങ്ങളാണ്. നികുതി കുറഞ്ഞിട്ടും വില കുറഞ്ഞില്ലെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
ഹോട്ടല്‍ഭക്ഷണ വില, കോഴിവില എന്നിവ കുറയ്ക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങളും വേണ്ടത്ര ഫലപ്രദമായില്ല. വില കുറയ്ക്കാത്ത 150 കമ്പനികള്‍ക്കെതിരെ കേരളം പരാതിനല്‍കിയപ്പോള്‍ ചട്ടം മാറ്റിയെന്ന മറുപടിയാണു കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."