ഫോണ്‍ എടുക്കാതെ ഉദ്യോഗാര്‍ഥികളെ വലച്ച് കൊല്ലം പി.എസ്.സി ഓഫിസ്
കൊട്ടിയം: ഫോണെടുക്കുകയോ എടുത്താല്‍ തന്നെ വ്യക്തമായി മറുപടി നല്‍കുകയോ ചെയ്യാതെ ഉദ്യോഗാര്‍ഥികളെ വലയ്ച്ച് കൊണ്ട് കൊല്ലം പി.എസ്.സി ഓഫീസ്. ഫോണില്‍ വിവരം അന്വേഷിക്കുന്നവരോട് പറയുന്നത് അവ്യക്തമായ മറുപടിയാണെന്നും പരാതിയുണ്ട്. മിക്കപ്പോഴും ഇവിടെ ഫോണ്‍ പ്രവര്‍ത്തിക്കാറില്ല. പലപ്പോഴും തിരക്കിലാക്കിവയ്ക്കുന്ന പ്രവണതയും ഈ ഓഫീസിനുണ്ട്. കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ ഫോണ്‍ ഔട്ട് ഓഫ് സര്‍വീസിലുമായിരുന്നു.
എല്‍.ജി.എസ് അടക്കമുള്ളവയുടെ നിയമനം ജില്ലയില്‍ നിലച്ചിട്ട് മൂന്നുമാസം പിന്നിട്ടിരിക്കുകയാണ്. എന്നിട്ടും ജില്ലാ ഓഫിസ് മൗനത്തിലാണ്. ഭരണഘടനാസ്ഥാപനമായതിനാല്‍ ആരും പരാതിപ്പെട്ടാന്‍ മെനക്കെടാറില്ല. അഥവാ പരാതിപ്പെട്ടാലും നടപടിയുണ്ടാകില്ലെന്നത് ഇവര്‍ക്ക് അനുകൂലമാണ്. പി.എസ്.സിയിലെ അംഗങ്ങളും അവരുടെ രാഷ്ട്രീയ ബന്ധങ്ങളും പലപ്പോഴും ഇവരെ സംഘടനാ തലത്തിലും സംരക്ഷിക്കുന്നതായിട്ടാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."