കഷ്ടം തന്നെ; 'ഈ കൃഷിഭവന്‍'
കേളകം: കേളകം കൃഷിഭവനിലേ നേര്‍ക്കാഴ്ച കണ്ടാല്‍ ആരുമൊന്നു ഞെട്ടും.കനത്ത മഴയില്‍ കൃഷിഭവനു മുന്‍പില്‍ പുഴപോലെയാണ് വെള്ളക്കെട്ട്.
ഈ പ്രദേശങ്ങളില്‍ മുഴുവന്‍ ചെളിനിറഞ്ഞിരിക്കുകയാണ്. ഇനി കൃഷിഭവനിലേക്ക് കയറിയാലോ ഇരുട്ടത്ത് തപ്പിതടയുന്ന ഉദ്യോഗസ്ഥര്‍.കാരണം മഴ വന്നാല്‍ വൈദ്യുതിപോകുന്ന നാട്ടില്‍ ഈ സര്‍ക്കാര്‍ ഓഫീസില്‍ ഇന്‍വെട്ടറില്ല.
പുറത്തുള്ള വെള്ളവും ചെളിയും ചവുട്ടി അകത്തേക്ക് കയറുന്നതോടെ ഓഫീസ് ചെളിമയമാകും.
കേളകം പഞ്ചായത്തിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായുള്ള ഈ സര്‍ക്കാര്‍ ഓഫീസിന്റെ ദയനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ ചെറുവിരലനക്കുന്നില്ല.
പഞ്ചായത്ത് ഓഫീസിനു മുകളില്‍ കൃഷിഭവനായി ഓഫീസ് പ്രവൃത്തി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതെന്നു തീരുമെന്ന് ആര്‍ക്കുമറിയില്ല.
ഇവിടെ കരനെല്‍ വിത്തും പച്ചക്കറി വിത്തുകളും തൈകളും സൗജന്യമായി വിതരണം നടത്തുന്നുണ്ട്
. പക്ഷേ ഇവ സൂക്ഷിക്കാന്‍ മുറിയൊന്നും ഇല്ലാത്തതിനാല്‍ ഓഫിസിനുള്ളില്‍ ജീവനക്കാരുടെ കസേരയുടെ കീഴിലാണ് ഇവ നിരത്തി വെച്ചിരിക്കുന്നത്. കേളകം ടൗണില്‍ നിന്ന് 800 മീറ്ററോളം ദൂരത്താണ് ക്യഷിഭവന്‍ സ്ഥിതി ചെയ്യുന്നത്.
വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് ക്യഷിഭവന്‍ പ്രവര്‍ത്തിക്കുന്നത്.
പഞ്ചായത്താണ് വാടക നല്‍കുന്നത്. കൃഷിരീതികള്‍,പദ്ധതികള്‍ എന്നിവയെക്കുറിച്ച് കര്‍ഷകര്‍ക്ക് വിശദീകരണം നല്‍കാന്‍ ക്ലാസ് മുറികളോ മറ്റു സൗകര്യങ്ങളോ ഇവിടെയില്ല. മാത്രമല്ലള ജീവനക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യങ്ങളില്ല.
പത്തിലധികം പേര്‍ ക്യഷിഭവനില്‍ ഒരുമിച്ച് വന്നാല്‍ പുറത്ത് നില്‍ക്കേണ്ട അവസ്ഥയാണ്.പഞ്ചായത്ത് ഓഫീസിന്റെ മുകളിലേത്തെ നിലയില്‍ കൃഷിഭവനു വേണ്ടി പ്രവ്യത്തി ആരംഭിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇനിയും പൂര്‍ത്തിയായിട്ടില്ല.
അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന അധികൃതര്‍ പറയുന്നുണ്ടെങ്കിലും അതുവരെ പരിമിതിക്കുള്ളില്‍ കഴിയേണ്ട അവസ്ഥയിലാണ് കൃഷിഭവന്‍ ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."