മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേയുള്ള 26 കേസുകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളി
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ 26 ക്രിമിനല്‍ കേസുകളാണ് ഇതുവരെ എഴുതിത്തള്ളിയത്.
മുഖ്യമന്ത്രിയുടെ പേരില്‍ രണ്ടും മറ്റു മന്ത്രിമാരുടെ പേരില്‍ 26 ക്രിമിനല്‍ കേസുകളുമാണ് ഈ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 കേസുകള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെട്ടതായിരുന്നു. ഈ 12 എണ്ണവും പിന്‍വലിച്ചിട്ടുണ്ട്.
എന്നാല്‍ നിയമസഭയിലെ അക്രമ സംഭവങ്ങളുടെ പേരില്‍ മന്ത്രിമാരായ ഇ.പി.ജയരാജനും കെ.ടി.ജലീലും പ്രതിയായി മ്യൂസിയം പൊലിസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസു പിന്‍വലിച്ചിട്ടില്ല.
അതുപോലെ രാഷ്ട്രീയ വിരോധം മൂലം അഞ്ചേരി ബേബി എന്നയാളെ സംഘംചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരസ്യപ്രസ്താവനയ്‌ക്കെതിരെയുള്ള മന്ത്രി എം.എം.മണിയുടെ കേസുമാണ് പിന്‍വലിക്കാത്തത്. നിയമപരമായ നൂലാമാലകള്‍ കാരണമാണ് സര്‍ക്കാരിന് ഈ രണ്ടു കേസുകളും പിന്‍വലിക്കാന്‍ കഴിയാത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."