HOME
DETAILS

മലയോരം ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍

  
backup
June 29 2018 | 08:06 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0%e0%b4%82-%e0%b4%89%e0%b4%b0%e0%b5%81%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80

 

ഇരിട്ടി :മലയോരമേഖലയില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്തമഴ ഉരുള്‍പൊട്ടല്‍ ഭീഷണി സൃഷ്ടിക്കുന്നു. കഴിഞ്ഞ 12 ന് കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടി നാശ നഷ്ട്ടമുണ്ടായ പശ്ചാത്തലത്തില്‍ മഴവീണ്ടും കനത്തതിനാല്‍ ജനങ്ങള്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് ഇരിട്ടി തഹസില്‍ദാര്‍ കെ.കെ ദിവാകരന്‍ അറിയിച്ചു.
നേരത്തെ മാക്കൂട്ടം മലനിരകളിലും അയ്യന്‍കുന്ന് മുടിക്കയം, പാറയ്ക്കാമല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ കനത്തമഴ വ്യാപകനാശം വിതച്ചിരുന്നു.ഇരിട്ടി മേഖലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രണ്ടുപേര്‍ മരിക്കുകയും നിരവധി വീടുകള്‍ തകരുകയും റോഡുകളും പാലങ്ങളും ഒലിച്ചു പോവുകയുംകൃഷി സ്ഥലങ്ങള്‍ വെള്ളം കയറി നശിക്കുകയും ചെയ്തിരുന്നു.
കോടികളുടെ നാശനഷ്ടമാണ് ഉരുള്‍പൊട്ടലിലുണ്ടായത്.
വീടുകള്‍ നഷ്ടപ്പെട്ട പലരും അഭയാര്‍ഥി ക്യാംപുകളിലും പിന്നീട് വാടക വീടുകളിലുമാണ് കഴിയുന്നത് ഈ പശ്ചാത്തലത്തിലാണ് കനത്ത ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്
ശക്തമായ മഴ നിര്‍ത്താതെ പെയ്യുന്നതിനാല്‍ പുഴകളിലും അരുവികളിലും തോടുകളിലും ക്രമാതീതമായി ജലനിരപ്പ് ഉയരുകയാണ് ഉരുള്‍പൊട്ടല്‍ സാധ്യത കൂടി പരിഗണിച്ച്പുഴക്കരകളിലും തോടരികിലും മലനിരകളുടെ അടിവാരങ്ങളിലും ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കില്‍ പൊലിസിന്റെയും മറ്റ് ബന്ധപ്പെട്ടവരുടെയും അടിയന്തിര സഹായം തേടണമെന്നും തഹസില്‍ദാര്‍ നിര്‍ദ്ദേശിച്ചു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ രക്ഷിതാക്കളും അധ്യാപകരും അതീവ ജാഗ്രത പാലിക്കണമെന്നും ജലനിരപ്പുയരാന്‍ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ സുരക്ഷിതരല്ലാതെ താമസിക്കുന്ന കുടുംബങ്ങളെ ആവശ്യമെങ്കില്‍ മാറ്റി താമസിപ്പിക്കാനുള്ള നിര്‍ദ്ദേശവും റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് തഹസില്‍ദാര്‍ നല്‍കിയിട്ടുണ്ട്
കൂത്തുപറമ്പ്: ബുധനാഴ്ച രാത്രി മുതല്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ കൂത്തുപറമ്പ് മേഖലയില്‍ വ്യാപക നാശനഷ്ടം.നിര്‍മലഗിരി, ആറാം മൈല്‍, കുറ്റേരി പൊയില്‍, വേളായി, കതിരൂര്‍ ഭാഗങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്.നിര്‍മലഗിരി കുട്ടിക്കുന്നില്‍ മമ്മു ഇബ്രാഹിമിന്റെ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്ന് വീണ് അയല്‍വാസി ഗോകുലം വീട്ടില്‍ വിദ്യ സുധീറിന്റെ പശുവിന്റെ തൊഴുത്ത് പൂര്‍ണമായി നശിച്ചു. കൂത്തുപറമ്പ് വില്ലജ് ഓഫീസര്‍ സീമ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
നീറോളിച്ചാലിലെ കാരായി രാജന്റെ 21 കോല്‍ ആഴമുള്ള കിണര്‍ ഇടിഞ്ഞുതാഴ്ന്നു. കുറ്റേരിപൊയിലില്‍ അങ്കനവാടിയുടെ ചുറ്റുമതില്‍ തകര്‍ന്നു. വേളായിയില്‍ കാസിം ഹാജിയുടെ വീട്ടുമതില്‍ തകര്‍ന്നു.ആറാം മൈല്‍, എടത്തില്‍ പീടിക, പൂള ബസാര്‍, എന്നിവിടങ്ങളില്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
ഇന്നലെ രാവിലെ 1030 ഓടെ കതിരൂരില്‍ കട തകര്‍ന്നു വീണു.ദുരന്തം വഴി മാറിയത് തലനാരിഴയ്ക്ക്.
കതിരൂര്‍ വില്ലേജ് ഓഫീസിനു സമീപത്തെ സമ്മീക്ഷ ഇന്‍ഡസ്ട്രീസ് എന്ന ഫര്‍ണിച്ചര്‍ കടയാണ് തകര്‍ന്നത്.കടയുടെ ഓഫീസ്, സ്റ്റോര്‍, വരാന്ത എന്നിവ ഉള്‍പ്പെടുന്ന മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.സംഭവം നടക്കുമ്പോള്‍ കട ഉടമ രമേശനും രണ്ട് തൊഴിലാളികളും ഇവിടെ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ കടയുടെ ഉള്‍വശത്തായതിനാല്‍ ആളപായമില്ല. ഫര്‍ണിച്ചറുകളും പൂര്‍ണമായും നശിച്ചിട്ടുണ്ട്.
കേളകം മേഖലയില്‍ കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൊട്ടിയൂര്‍ അമ്പായത്തോട് റോഡിനു സമീപത്തെ ഓവുചാല്‍ ശുചീകരിക്കാത്തതുമൂലം വെങ്ങലോടിയില്‍ റോഡില്‍ വെള്ളം കയറി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പാല്‍ചുരം, പന്ന്യാമല ,ചപ്പമല ,ശാന്തിഗിരി ,രാമച്ചി, തുടങ്ങിയ മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുകയാണ്. ഉരുവച്ചാല്‍: കനത്തമഴയെ തുടര്‍ന്ന് വീട്ടുകിണര്‍ ഇടിഞ്ഞു താഴ്ന്നു.
കിണറ്റില്‍ നിന്നും വെള്ളമെടുത്തുകൊണ്ടിരുന്ന വിദ്യാര്‍ഥിനി തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഉരുവച്ചാല്‍ പഴശ്ശിയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അപകടം.വലിയ ഞാല്‍ വീട്ടില്‍കൊട്ടാരം വേലായുധന്റെ വീടിന്റെ കുളിമുറിയോട് ചേര്‍ന്നുള്ള കിണറിന്റെ ഭാഗമാണ് പൂര്‍ണമായും ഇടിഞ്ഞു താഴ്ന്നത്. ചുമരുകളും,ഞാലി, ഓട് എന്നിവയും തകര്‍ന്നു. ഈ സമയം വേലായുധന്റെ മകള്‍ ആതിര കിണറ്റില്‍ നിന്നും വെള്ളമെടുക്കുകയായിരുന്നു.ഈ സമയത്ത് തറയില്‍ നിന്നും ഞെട്ടല്‍ അനുഭവപ്പെട്ട ആതിര ഉടന്‍ മാറി നിന്നതിനാല്‍ അപകടമൊഴിവായി. പഴശ്ശി വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  9 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  9 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  9 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago