ചീക്കാട് കോളനിയില്‍ കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം
ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ അപ്പര്‍ ചീക്കാട് ആദിവാസി കോളനിയില്‍ കാട്ടാനയിറങ്ങി. അര്‍ധരാത്രി എത്തിയ ഒറ്റയാന് നിരവധി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് ആനയിറങ്ങിയത്.
കുറുവാട്ടു വീട്ടില്‍ സുരേഷ്, ചന്തേര വീട്ടില്‍ വെള്ളച്ചി, ചപ്പിലി കുഞ്ഞമ്പു, ചന്തേര വീട്ടില്‍ സീത എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്.
നേരം പുലര്‍ന്നിട്ടും തിരിച്ചുപോകാതെ കൃഷിയിടത്തില്‍ നിലയുറപ്പിച്ച ആനയെ തീകൂട്ടിയും പാട്ടകൊട്ടി ശബ്ദമുണ്ടാക്കിയുമാണ് കോളനി നിവാസികള്‍ ഓടിച്ചുവിട്ടത്. വിളവെടുക്കാറായ വാഴകള്‍ക്കൊപ്പം മരച്ചീനിയും കവുങ്ങും ഉള്‍പ്പെടെ നിരവധി കാര്‍ഷിക വിളകളും നശിപ്പിക്കപ്പെട്ടു. കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങള്‍ കയറാതിരിക്കുന്നതിന് മറ്റു പല മേഖലകളിലും സൗരോര്‍ജ വൈദ്യുതി വേലികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടത്തുകാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. മഴ ശക്തമാകുന്നതോടെ വന്യമൃഗ ശല്യം വര്‍ധിക്കുമെന്നതിനാല്‍ ഏറെ ഭീതിയോടെയാണ് നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ ഇവിടെ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."