സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡിന്റെ സമൂഹവ്യാപനമില്ലെന്ന് മുന്‍ വര്‍ഷത്തെയും ഇപ്പോഴത്തെയും മരണ നിരക്കിന്റെ കണക്കു നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. 2019 ജനുവരി ഒന്നു മുതല്‍ മെയ് 15 വരെ 93,717 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതേ കാലയളവില്‍ 73,155 മരണങ്ങളാണ് രേഖപ്പെടുത്തിയത്. അതിനര്‍ഥം മരണസംഖ്യയില്‍ കുറവുണ്ടായെന്നാണ്.
ഈ വര്‍ഷം ജനുവരി അവസാനം കൊവിഡ് ബാധ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. സമൂഹവ്യാപനമുണ്ടെങ്കില്‍ ഇതാവില്ല സ്ഥിതി. ജനുവരി മുതല്‍ ഇതുവരെ പനി, ശ്വാസകോശ അണുബാധ ഐ.സി.യു രോഗികളുടെ എണ്ണം എന്നിവ താരതമ്യം ചെയ്തു. മെഡിക്കല്‍ ബോര്‍ഡ് ശാസ്ത്രീയ വിശകലനം നടത്തി. 2018നെ അപേക്ഷിച്ച് പനിബാധിതരുടെ എണ്ണം കുറഞ്ഞു. ന്യൂമോണിയ, ശ്വാസതടസ്സം എന്നിവയും കുറഞ്ഞു.
നാലു പേര്‍ക്കാണ് ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സില്‍ രോഗം കണ്ടെത്തിയത്. ഓഗ്‌മെന്‍ഡ് പരിശോധനയില്‍ നാലു പേര്‍ക്കും കണ്ടെത്തി. തിരിച്ചെത്തിയ പ്രവാസികളില്‍ 29 പേര്‍ക്ക് പൂള്‍ഡ് പരിശോധനയില്‍ ഫലം പൊസിറ്റീവായി. കേരളത്തില്‍ 28 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയേറ്റു.
ഇതില്‍ രോഗീപരിചരണത്തില്‍ ഏര്‍പെട്ടവരും പൊതുജനാരോഗ്യ പ്രവര്‍ത്തകരുമുണ്ട്. ഇവര്‍ കൊവിഡ് രോഗികളുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ വന്നവരാണ്. കൃത്യമായ നിരീക്ഷണവും പരിശോധനവും മാര്‍ഗനിര്‍ദേശങ്ങളിലെ കൃത്യതയും ആരോഗ്യസംവിധാനത്തിലെ പ്രവര്‍ത്തന മികവുമാണ് രോഗലക്ഷണമില്ലാത്ത രോഗികളെയടക്കം കണ്ടെത്താന്‍ സഹായിച്ചത്. സമ്പര്‍ക്ക രോഗവ്യാപനം വര്‍ധിച്ചാല്‍ നിയന്ത്രണങ്ങള്‍ മതിയാകാതെ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."