HOME
DETAILS
MAL
ബെവ് ക്യൂ ആപ്പിന് പിന്നിലെ അഴിമതി തെളിഞ്ഞു: ചെന്നിത്തല
backup
May 30 2020 | 02:05 AM
തിരുവനന്തപുരം: ബെവ് ക്യൂ ആപ്പിന്റെ പ്രവര്‍ത്തനം തുടര്‍ച്ചയായ രണ്ടാം ദിവസവും തകരുകയും മദ്യവിതരണം കൂട്ടക്കുഴപ്പത്തിലെത്തുകയും ചെയ്തതോടെ ഇതിനു പിന്നിലെ അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണം പൂര്‍ണമായി ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആപ്പ് പിന്‍വലിക്കേണ്ടതില്ലെന്ന് എക്സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത് അഴിമതി മൂടിവയ്ക്കാനാണ്. ആപ്പ് തകര്‍ന്നതോടെ ബാറുകള്‍ ടോക്കണൊന്നുമില്ലാതെ യഥേഷ്ടം മദ്യ വില്‍പ്പന നടത്തുകയും ബിവറേജസ് ഔട്ട് ലെറ്റുകളില്‍ കച്ചവടം നടക്കാതിരിക്കുകയും ചെയ്യുകയാണ്. ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടിപ്പോവുമെന്ന് പ്രതിപക്ഷം പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ശരിയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."