ആര്.കെ പച്ചൗരിക്ക് ജാമ്യം
ന്യൂഡല്‍ഹി: മുന്‍ തേരി(ദി എനര്‍ജി ആന്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്) അധ്യക്ഷന്‍ ആര്.കെ.പച്ചൗരിക്ക് ജാമ്യം അനുവദിച്ചു. സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന് ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ശിവാനി ചൗഹാനാണ് ജാമ്യം അനുവദിച്ചത്.
കോടതിയില്‍ നല്കിയ പ്രത്യേക ഹരജി പരിഗണിച്ചാണു ജാമ്യം നല്‍കിയത്. വിദേശത്തു പോകുന്നതിന് ഉപാധികളോടെയാണ് കോടതി അനുമതി നല്‍കിയത്. പീഡനം സംബന്ധിച്ച കേസിന്റെ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ഇതുസംബന്ധിച്ച ചാര്‍ജ് ഷീറ്റും പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു.
ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കസ്റ്റഡി ആവശ്യമില്ലെന്നും അദ്ദേഹത്തെ വീണ്ടും ജയിലിലേക്ക് അയക്കേണ്ടതില്ലെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകന് വ്യക്തമാക്കി.
ഇതേത്തുടര്‍ന്ന് 50,000 രൂപയും സ്വന്തം ജാമ്യവും ഇതേ സംഖ്യക്ക് മറ്റൊരാളും ജാമ്യം നിന്നതോടെയാണ് അദ്ദേഹത്തിന്റെ വിദേശയാത്രക്ക് അനുകൂലമായ വിധി കോടതി പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."