അഗ്നിശമനദിന വാരാചരണം ബോധവല്‍ക്കരണത്തിലൊതുങ്ങി
ഷൊര്‍ണൂര്‍ : ഫണ്ട് ലഭിക്കാത്തതിനാല്‍ അഗ്നിശമനദിന വാരാചരണം ബോധവല്‍ക്കരണ ക്ലാസുകളില്‍ ഒതുങ്ങി. അന്‍പത്തി അഞ്ചാം അഗ്നിശമന വാരാചരണ ദിനമായിരുന്ന പതിനാലിന് സ്റ്റേഷന്‍ ഓഫീസര്‍ എ. ടി. ഹരിദാസ് പതാക ഉയര്‍ത്തി. ഷൊര്‍ണൂര്‍, ഓങ്ങല്ലൂര്‍, പട്ടാമ്പി, വാണിയംകുളം, ഒറ്റപ്പാലം എന്നിവടങ്ങളിലാണ് ബോധവല്‍ക്കരണക്ലാസ്സുകള്‍ നടത്തിയത്. എവിടേയും സ്റ്റേഷന്‍ അധികൃതരുടെ ഷോ നടന്നില്ല. വിവിധ തരത്തിലുള്ള തീ പിടുത്തങ്ങള്‍, വെള്ളക്കെടുതി, വൈദ്യുതി ഷോട്ട്, കെട്ടിട ദുരിതം എന്നിവയില്‍നിന്ന് രക്ഷപ്പെടാനുള്ള ക്ലാസുകളാണ് നടന്നത്. 2017 ജനുവരി മുതല്‍ ഈ മാസം പതിനാല് വരെ നൂറ്റി അറുപത്തിയെട്ടു സംഭവങ്ങളാണ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നൂറ്റി നാല്‍പത്തി നാലെണ്ണവും തീപിടുത്തങ്ങളായിരുന്നു. അതേ സമയം സ്റ്റേഷനില്‍ ജീവനക്കാരുടെ കുറവ് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇരുപത്തിനാല് ഫയര്‍മാന്‍ വേണ്ടയിടത്ത് പതിനാല് ഫയര്‍മാന്‍ മാത്രമാണുള്ളത്. വാരാചരണം ഇരുപത്തിനാലിന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."