സമസ്ത ഹജ്ജ് പഠന ക്യാംപ് നാളെ
കണ്ണൂര്‍: ഈ വര്‍ഷത്തെ സര്‍ക്കാര്‍ സ്വകാര്യ ഹജ്ജ് ക്വാട്ടകളില്‍ ഹജ്ജിനു പോകുന്നവര്‍ക്ക് സമസ്ത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ 10ന് കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ ഹജ്ജ് പഠന ക്ലാസ് നടക്കും.
ക്യാംപില്‍ ഹജ്ജാജികള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങളും കൃത്യമായ പിരിശീലനങ്ങളും നല്‍കുകയും ഹജ്ജിന്റെ നിര്‍ബന്ധ കര്‍മങ്ങളും സുന്നത്തുകളും വേര്‍തിരിച്ച് മനസിലാക്കാനും കര്‍മ്മങ്ങള്‍ പ്രായോഗികമായി പരിശീലിപ്പിക്കുകയും ചെയ്യുന്ന ക്ലാസ് ഹാജിമാര്‍ക്ക് ഏറെ പ്രയോജനകരമാകും.
ത്വവാഫ്, സഅ്‌യ്, ജംറകളിലെ കല്ലേറുകള്‍, മിനായിലെ താമസം തുടങ്ങിയ വിഷയങ്ങളില്‍ ഹാജിമാര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ പൂര്‍ണമായും ദൂരീകരിക്കാനും ക്യാംപ് ഉപകരിക്കും. സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ക്കനുസരിച്ചു ഹജ്ജും ഉംറയും സിയാറത്തും നിര്‍വഹിക്കാനും പോരായ്മകള്‍ക്കുള്ള പരിഹാര നിര്‍ദേശങ്ങളും ക്യാംപില്‍ ചര്‍ച്ചചെയ്യും.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എ. ഉമര്‍ കോയ തങ്ങല്‍ പ്രാര്‍ഥന നടത്തും. സമസ്ത കേന്ദ്ര സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ കൂട്ടുപ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. കേന്ദ്ര മുശാവറ അംഗം കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനാകും. ടി.എസ് ഇബ്രാഹിം മുസ്‌ലിയാര്‍, കെ.ടി അബ്ദുല്ല മുസ്‌ലിയാര്‍, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."