HOME
DETAILS
MAL
വ്യവസായികള്‍ക്ക് പരാതികള്‍ നല്‍കാം
backup
April 15 2017 | 20:04 PM
പാലക്കാട്:ജില്ലയിലെ വ്യവസായികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വ്യവസായ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനും പെട്ടെന്ന് പരിഹാരം കണ്ടെത്തുന്നതിനുമായി ജില്ലാ വ്യവസായ കേന്ദ്രം ഓപ്പണ്‍ ഹൗസ് - 2017 എന്ന പേരില്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീനുമായി മുഖാമുഖം പരിപാടി നടത്തും. പരിപാടിയിലേക്ക് വ്യവസായികള്‍ക്ക് മുന്‍കൂട്ടി പരാതികള്‍ സമര്‍പ്പിക്കാം. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ലൈസന്‍സുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാം. പരാതികള്‍ ഏപ്രില്‍ 20നകം ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട്, ചിറ്റൂര്‍, ഒറ്റപ്പാലം, ആലത്തൂര്‍, മണ്ണാര്‍ക്കാട് താലൂക്ക് വ്യവസായ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നല്‍കാം. ഫോണ്‍: 0491 2505408, 2505385 .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."