അഞ്ചുജില്ലകളില്‍ വരള്‍ച്ചയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുജില്ലകളിലെ ഭൂഗര്‍ഭ ജലനിരപ്പ് 50 ശതമാനം താഴ്ന്നതായി ഭൂഗര്‍ഭ ജല ഡയരക്ടര്‍ ജെ. ജസ്റ്റിന്‍ മോഹന്‍. സംസ്ഥാന ഭൂജല വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം 50 സെന്റീമീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെയാണ് ജലം താഴ്ന്നത്. ആലപ്പുഴ, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഭൂഗര്‍ഭജലം ഗണ്യമായി താഴ്ന്നത്. ഇത് ഈ ജില്ലകളില്‍ വരള്‍ച്ചയ്ക്ക് വഴിവെയ്ക്കാന്‍ സാധ്യതയുണ്ട്.
വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാവും. പ്രളയം ബാധിച്ച ഇടുക്കി ജില്ലയിലെ അടിമാലി, തൊടുപുഴ, കട്ടപ്പന, ദേവികുളം മേഖലകളില്‍ ജലദൗര്‍ലഭ്യം ഇനിയും കൂടും. വയനാട്ടിലെ ചില സ്ഥലങ്ങളിലും വരള്‍ച്ച ബാധിച്ചേക്കും. കാസര്‍കോട്, ചിറ്റൂര്‍, മലമ്പുഴ ബ്ലോക്കുകളില്‍ ഭൂഗര്‍ഭ ജലനിരപ്പ് തീരെ താഴെയാണ്. ഈ പ്രദേശങ്ങള്‍ അപകട മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ചിറ്റൂര്‍ താലൂക്കിലെ പെരുമാട്ടി പഞ്ചായത്തിലാണ് അമിത ചൂഷണം കാരണം ഭൂഗര്‍ഭ ജലനിരപ്പ് ഏറ്റവും താഴ്ന്നത്. കൂടുതല്‍ ഗുരുതരമാണ് ഇവിടുത്തെ സ്ഥിതി. അതേസമയം തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളില്‍ ജലദൗര്‍ലഭ്യം കൂടാനിടയില്ല. എന്നാല്‍ കൊല്ലം ജില്ലയിലെ ആര്യങ്കാവില്‍ ജലദൗര്‍ലഭ്യമുണ്ടാകും.
പ്രളയത്തെ തുടര്‍ന്ന് ഉപരിതല മണ്ണ് ഒലിച്ചുപോയതാണ് ജലം ഭൂമിയിലേക്ക് താഴാന്‍ തടസ്സമായത്. ഭൂജലം റീചാര്‍ജ് ചെയ്യാനുള്ള പ്രകൃതിപരമായ സംവിധാനങ്ങള്‍ നഷ്ടമാകുന്നതും നിലവിലെ സ്ഥിതിക്ക് കാരണമായി ഭൂജലവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഭൂഗര്‍ഭ ജലം സംഭരിച്ച് നിര്‍ത്തുന്ന കുന്നുകള്‍ നശിക്കുന്നതും നീര്‍ത്തടങ്ങള്‍ ഇല്ലാതാകുന്നതുമടക്കം ഇതിന് ഉദാഹരണമാണ്.
ജല ദുരുപയോഗം തടയാന്‍ പ്രത്യേക പദ്ധതികള്‍ക്ക് വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. പ്രശ്‌നം കൂടുതല്‍ ബാധിച്ച ജില്ലകളില്‍ മദ്യ, കുപ്പിവെള്ള കമ്പനികള്‍ക്കുള്ള ലൈസന്‍സ് പുതുക്കി നല്‍കില്ല. വ്യവസായങ്ങള്‍ക്ക് കുഴല്‍കിണര്‍ കുഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജലനിരപ്പ് മനസ്സിലാക്കുന്നതിനായി ഭൂജലവകുപ്പ് സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 756 നിരീക്ഷണ കിണറുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയതാണ് റിപ്പോര്‍ട്ട്. എന്നാല്‍ വേനല്‍ മഴ ലഭിക്കുന്നതോടെ സ്ഥിതി മാറുമെന്നും ആശങ്ക വേണ്ടെന്നും ഭൂഗര്‍ഭജല ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."