വിനോദയാത്ര ഉപേക്ഷിച്ചു; ബിഹാറില്‍ വിദ്യാര്‍ഥികള്‍ ക്ലാസ് മുറി തല്ലിത്തകര്‍ത്തു
പറ്റ്ന: വിനോദ യാത്ര വേണ്ടെന്ന് വച്ചതില്‍ പ്രകോപിതരായ വിദ്യാര്‍ഥികള്‍ സ്കൂളിലെ ക്ലാസ് മുറി തല്ലിത്തകര്‍ത്തു. വിദ്യാഭ്യാസ രംഗത്ത് അസുഖകരമായ വാര്‍ത്തകള്‍ക്ക് ഒരു തരത്തിലുള്ള പഞ്ഞവുമില്ലെന്ന് ഈ സംഭവം കൂടി ബിഹാറിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തുകയാണ്.
ബിഹാറിലെ നളന്ദ ജില്ലയിലെ ഒരു സ്കൂളിലാണ് വിദ്യാര്‍ഥികള്‍ പ്രകോപിതരായി ക്ലാസ് മുറിയിലെ ബെഞ്ചും ഡെസ്കുമെല്ലാം തല്ലിത്തകര്‍ത്ത് തങ്ങളുടെ അരിശം തീര്‍ത്തത്. നേരത്തെ തീരുമാനിച്ചുറപ്പിച്ച വിനോദയാത്ര അവസാന നിമിഷമാണ് സ്കൂള്‍ അധികൃതര്‍ വേണ്ടെന്നുവച്ചത്. ഇത് അറിയിപ്പായി വിദ്യാര്‍ഥികളെ അറിയിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതരായ കുട്ടികള്‍ ക്ലാസ് മുറിയിലെത്തി ബെഞ്ചും ഡെസ്കും തല്ലിത്തകര്‍ത്ത് രോഷം തീര്‍ത്തു.
ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ആദ്യ റാങ്ക് നേടിയവരെല്ലാം കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയതോടെ ബിഹാറിലെ വിദ്യാഭ്യാസ രീതിതന്നെ വലിയ വിവാദത്തിന് വഴിതുറന്നിരുന്നു. ഇതിനു പിന്നാലെയാണ് വിനോദയാത്ര ഉപേക്ഷിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ അക്രമം അഴിച്ചുവിട്ട് അരിശം തീര്‍ത്ത് ബിഹാറിന് വീണ്ടും ചീത്തപ്പേരുണ്ടാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."