HOME
DETAILS

ലഹരിക്കടത്തിന് വിലങ്ങിടാന്‍ പൊലിസിന്റെ ബോര്‍ഡര്‍ പട്രോളിങ്

  
backup
April 15 2017 | 20:04 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%9f


വാളയാര്‍ : എക്‌സൈസിനു പിന്നാലെ ലഹരിക്കടത്തു തടയാന്‍ പൊലീസും സംസ്ഥാന അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള ബോര്‍ഡര്‍ പട്രോളിങ് ആരംഭിച്ചു.
മദ്യശാലകള്‍ക്കു പൂട്ടു വീണ സാഹചര്യത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നു വന്‍തോതില്‍ മദ്യവും, ലഹരിവസ്തുക്കളും കടത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ജില്ലാ പൊലീസ് മേധാവി പ്രദീഷ്‌കുമാറിന്റെ ഉത്തരവ് അടിസ്ഥാനത്തില്‍  വാളയാര്‍  ഉള്‍പ്പെടെയുള്ള  സംസ്ഥാന അതിര്‍ത്തികളില്‍ 24 മണിക്കൂര്‍ പട്രോളിങ് പൊലീസ് തുടങ്ങി.
ഈസ്റ്റര്‍, വിഷു കണക്കിലെടുത്ത് മൂന്നാഴ്ച നീളുന്ന പരിശോധനയ്ക്കാണ് നിര്‍ദേശം. സി.ഐ.ആര്‍ ഹരിപ്രസാദ്, എസ്.ഐമാരായ എ.പ്രതാപന്‍,റിന്‍സണ്‍ എം. തോമസ്, പിന്‍സണ്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
സ്വകാര്യ വാഹനങ്ങളും കെ.എസ്. ആര്‍ടി സി ബസുള്‍പ്പെടെയുള്ള വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. ചെക്‌പോസ്റ്റ് വെട്ടിച്ചു വാഹനങ്ങള്‍ കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഊടുവഴികളിലും പരിശോധന കര്‍ശനമാക്കി. വ്യാജ വാറ്റിനു സാധ്യതയുള്ള  വാളയാര്‍, കഞ്ചിക്കോട് മേഖലകളില്‍  എക്‌സൈസിനൊപ്പം സഹകരിച്ച് പരിശോധനയും പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രദേശത്തെ കള്ളുഷാപ്പുകളും പ്രത്യേക നിരീക്ഷണത്തിലാകും. മുന്‍വര്‍ഷങ്ങളില്‍ വിഷു, ഈസ്റ്റര്‍ കടന്നു വരുന്ന ഏപ്രിലില്‍ വ്യാജ കള്ളിന്റെ വില്‍പന എക്‌സൈസിനും പൊലീസിനും തലവേദനയാകാറുണ്ട്. കോടതി വിധി അനുസരിച്ച് കൂടുതല്‍ ഷാപ്പുകള്‍ പൂട്ടേണ്ടി വന്നതോടെ തുറന്നു പ്രവര്‍ത്തിക്കുന്ന മറ്റിടങ്ങളില്‍ വലിയ തിരക്കാണുള്ളത്. പലയിടത്തും ഉച്ചയോടെ തന്നെ കള്ളു കച്ചവടം തീരുന്നുണ്ട്.
ആവശ്യക്കാര്‍ പിന്നെയും  കൂടുന്നതോടെയാണ് വ്യാജന്‍ ഇടപിടിക്കാന്‍ സാധ്യത കല്‍പിക്കുന്നത്. ഇത്തവണയുണ്ടായ പ്രത്യേക സാഹചര്യത്തില്‍ പ്രത്യേക  ജാഗ്രത പുലര്‍ത്താനാണ് തീരുമാനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാന അതിര്‍ത്തിയിലുള്ള പൊലീസിന്റെ രാത്രികാല പരിശോധന കര്‍ശനമാക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago