അതിര്‍ത്തിമേഖലയില്‍ വ്യാജചാരായ വില്‍പന
പാലക്കാട് : റോഡോരങ്ങളിലെ മദ്യഷാപ്പുകള്‍ അടച്ചു പൂട്ടിയതോടെ ഗ്രാമപ്രദേശങ്ങളിലും അതിര്‍ത്തിമേഖലയിലും വ്യാജ ചാരായവും വിദേശമദ്യവും വില്‍ക്കുന്ന സംഘങ്ങള്‍ സജീവമായി. കോളനികള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന. വേലന്താവളം, ഒഴലപ്പതി, ഗോപാലപുരം ,മീനാക്ഷിപുരം, ഭാഗങ്ങളില്‍ അനധികൃത വിദേശമദ്യവില്പനയും തകൃതിയായി നടക്കുന്നുണ്ട്.തമിഴ്‌നാട്ടിലെ ടാസ്മാക് വിദേശ മദ്യ വില്‍പ്പന ശാലകളില്‍ നിന്നും മദ്യം വാങ്ങിച്ചു കൊണ്ട് വന്നു് ഇരട്ടി വിലക്കാണ് ഇപ്പോള്‍ വില്‍പ്പന. അതിര്‍ത്തിയിലെ ചിലപ്രദേശങ്ങളില്‍ വ്യാജ ചാരായ വാറ്റും നടത്തുന്നതായാണ് വിവരം.സന്ധ്യ കഴിഞ്ഞാല്‍ കോളനികളില്‍ ഇവയുടെ വില്‍പന തുടങ്ങും.
ഇതിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഒഴിഞ്ഞ പ്രദേശങ്ങളിലും,പുഴയോരങ്ങളിലുമാണ് വാററു് നടക്കുന്നത്.രാത്രി സമയത്തായതിനാല്‍ ആര്‍ക്കും കണ്ടെത്താനും കഴിയില്ല.വാറ്റിയെടുക്കുന്ന ചാരായം കുഴിച്ചിടുകയും ആവശ്യം വരുമ്പോള്‍ പുറത്തെടുത്തു വില്‍ക്കുകയുമാണ് ചെയ്യുന്നത്.കോളനികളിലെ ചില സ്ത്രീകളെയും കണ്ണിചേര്‍ത്തു വില്‍പ്പന നടത്തുന്നതിനാല്‍ എക്‌സ്സൈസിനോ, പോലീസിനോ ഇവരെ പെട്ടെന്ന് പിടികൂടാനും കഴിയാത്ത അവസ്ഥയുണ്ട്.അതിര്‍ത്തി പ്രദേശത്തായതിനാല്‍ റെയ്ഡിന് എത്തിയാല്‍ തൊട്ടപ്പുറത്തെ തമിഴ്‌നാട് പ്രദേശത്തേക്ക് കടന്നു രക്ഷപെടും.ആവശ്യക്കാര്‍ക്ക് മൊബൈല്‍ നമ്പറില്‍ വിളിച്ചാല്‍ വിളിപ്പുറത്തു സാധനം എത്തിച്ചു കൊടുക്കും. വില അല്‍പ്പം കൂടുമെന്നുമാത്രം.അതിര്‍ത്തിയിലെ ചില തെങ്ങിന്തോപ്പുകളില്‍ കളള് വില്‍പ്പനയുടെ മറവിലും വ്യാജച്ചാരായം വിറ്റു വരുന്നുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."