രോഗികളും ഗര്‍ഭിണികളും യാത്ര ചെയ്യരുതെന്ന് റെയില്‍വേ
ന്യൂഡല്‍ഹി: തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തയാറാക്കിയ പ്രത്യേക ട്രെയിനുകളില്‍ രോഗികളും ഗര്‍ഭിണികളും യാത്ര ചെയ്യരുതെന്ന അഭ്യര്‍ഥനയുമായി റെയില്‍വേ.
റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അഭ്യര്‍ഥിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മരണങ്ങളെ ദൗര്‍ഭാഗ്യകരമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഗുരുതര രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, 65 വയസ് പിന്നിട്ടവര്‍, പത്തു വയസിനു താഴെയുള്ള കുട്ടികള്‍ എന്നിവര്‍ യാത്ര ഒഴിവാക്കണമെന്നാണ് റെയില്‍വേ മന്ത്രി ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചിരിക്കുന്നത്. അത്യാവശ്യമാണെങ്കില്‍ മാത്രം ഇത്തരക്കാര്‍ യാത്രചെയ്യൂവെന്നാണ് അദ്ദേഹം ട്വീറ്റില്‍ പറയുന്നത്.
പ്രത്യേക ട്രെയിനുകളില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ആളുകള്‍ മരിക്കുന്നെന്ന ആരോപണമുയരുകയും സംഭവത്തില്‍ സുപ്രിംകോടതി ശക്തമായി ഇടപെടുകയും ചെയ്തിനു പിന്നാലെയാണ് റെയില്‍വേ മന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."