HOME
DETAILS
MAL
ദേശസുരക്ഷയില്‍ വിട്ടുവീഴ്ചയരുത്: സോണിയ
backup
July 12 2016 | 04:07 AM
ന്യൂഡല്‍ഹി: ദേശസുരക്ഷാ വിഷയത്തില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറാകരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ഹിസ്ബുള്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മിരില്‍ തുടരുന്ന അക്രമ സംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെ കശ്മിരില്‍ വ്യാപകമായ അക്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍ ഇതേത്തുടര്‍ന്നുള്ള അക്രമം രാഷ്ട്രസുരക്ഷയ്ക്ക് വലിയ ഭീഷണിയാവുകയാണ്. ഈ സാഹചര്യത്തില്‍ കശ്മിര് സര്‍ക്കാറുമായി കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ച് രാഷ്ട്രീയമായ പ്രശ്നപരിഹാരമാണ് ഉണ്ടാക്കേണ്ടതെന്നും സോണിയാഗാന്ധി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."