HOME
DETAILS
MAL
ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ബംഗാള്‍ ബി.ജെ.പി
backup
May 30 2020 | 02:05 AM
കൊല്‍ക്കത്ത: രാജ്യത്ത് ട്രെയിനുകളില്‍ തൊഴിലാളികള്‍ മരിക്കുകയും ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്പോലുമില്ലെന്ന ആരോപണമുയരുകയും ചെയ്യുമ്പോള്‍, അവയെയൊക്കെ നിസാരവല്‍ക്കരിച്ച് ബി.ജെ.പി. ഇതൊക്കെ ചെറുതും ഒറ്റപ്പെട്ടതുമായ സംഭവങ്ങളാണെന്നായിരുന്നു ബി.ജെ.പി ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രതികരിച്ചത്.
ചില ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടന്നെന്നു പറഞ്ഞ അദ്ദേഹം, ഇക്കാര്യത്തില്‍ റെയില്‍വേയെ പഴിക്കാനൊന്നുമില്ലെന്നും അവര്‍ അവരുടെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി. ചില മരണങ്ങള് നടന്നുവെന്നത് ശരിയാണ്. അവയൊക്കെ ചെറുതും ഒറ്റപ്പെട്ടതുമായ സംഭവങ്ങളാണെന്നായിരുന്നു ദിലീപ് ഘോഷിന്റെ വിലയിരുത്തല്‍. ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."