സ്ഥലം മാറ്റം ചോദിച്ച അധ്യാപികയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഡെറാഡൂണ്‍: സ്ഥലം മാറ്റം ചോദിച്ച പ്രധാനാധ്യാപികയ്ക്ക് കിട്ടിയത് അറസ്റ്റും സസ്‌പെന്‍ഷനും. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം.
25 വര്‍ഷത്തോളം ഉള്‍ഗ്രാമങ്ങളിലെ സ്‌കൂളുകളില്‍ മാത്രം ജോലി ചെയ്യേണ്ടിവന്ന വിധവയായ അധ്യാപിക ഉത്തരാ ബഹുഗുണയാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് സമീപമെത്തിയത്.
പ്രദേശവാസികളുടെ പരാതികള്‍ കേള്‍ക്കാനായി മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് നടത്തിയ ജനതാ ദര്‍ബാറിലാണ് സംഭവം.
ഉച്ചത്തില്‍ തന്റെ ആവശ്യമുന്നയിച്ച് അവര്‍ സ്റ്റേജിനടുത്തേക്ക് നടന്നപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെയെല്ലാം തട്ടിമാറ്റി ഉത്തര വീണ്ടും സ്റ്റേജിനടുത്തേക്ക് നടന്നു. ഇവരുടെ ആവശ്യം മുഖ്യമന്ത്രി നിരസിച്ചതോടെ ഉത്തര കയര്‍ത്തു സംസാരിക്കാനാരംഭിച്ചു.
ഇതോടെ കുപിതനായ റാവത്ത് അധ്യാപികയെ കസ്റ്റഡിയിലെടുക്കാനും സസ്‌പെന്‍ഡ് ചെയ്യാനും ആവശ്യപ്പെടുകയായിരുന്നു.
#WATCH Uttarakhand Chief Minister Trivendra Singh Rawat directs police to take a teacher into custody after she protested at ‘Janata Darbar’ over issue of her transfer. CM Rawat suspended the teacher and asked her to leave. (28.06.18) pic.twitter.com/alAdCY74QK
— ANI (@ANI) June 29, 2018
സി.ആര്‍.പി.സി 151ാം വകുപ്പ് ചുമത്തി കസ്റ്റഡിയിലെടുത്ത ഇവരെ വൈകുന്നേരം വിട്ടയച്ചു.
ഭര്‍ത്താവിന്റെ മരണത്തോടെ കുട്ടികളുടെ കാര്യം നോക്കാനാളില്ലായതാണ് താന്‍ സ്ഥംമാറ്റം ആവശ്യപ്പെടാന്‍ കാരണമെന്ന് ഉത്തര മാധ്യമങ്ങളോട് പറഞ്ഞു.
വിധവയായ ഒരു അധ്യാപികയുടെ ആവശ്യം പരിഗണിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. അധ്യാപികയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഹരീഷ് രാവത് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."