HOME
DETAILS

മാവോയിസ്റ്റ് ഭീഷണി: കൂടുതല്‍ സേനയെ ആവശ്യപ്പെടുമെന്ന് ടിക്കാറാം മീണ

  
backup
March 20 2019 | 21:03 PM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81

 


കൊച്ചി: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് കൂടുതല്‍ സേനയെ ആവശ്യപ്പെടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. 149 കമ്പനി സേനയെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


നിലവില്‍ സി.ഐ.എസ്.എഫിന്റെ 35 കമ്പനി അനുവദിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണി നിലനില്‍കുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലേക്കായാണ് കൂടുതല്‍ സേനയെ ആവശ്യപ്പെടുക. ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ല. ഭിന്നശേഷിക്കാര്‍ക്കും അന്ധര്‍ക്കും ഇത്തവണ തെരഞ്ഞെടുപ്പിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും.
ഭിന്നശേഷിക്കാര്‍ക്ക് ക്യൂ നില്‍ക്കേണ്ട കാര്യമില്ല. അവര്‍ക്കായി വീല്‍ചെയര്‍ സംവിധാനം ഏര്‍പ്പെടുത്തും. ജില്ലാ കലക്ടര്‍മാര്‍ ഇതിന് മേല്‍നോട്ടം വഹിക്കും. വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച ഫയലുകള്‍ ഇതുവരെ തെരഞ്ഞെടുപ്പ് ഓഫിസറുടെ മുന്നില്‍ എത്തിയിട്ടില്ല. ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷം ആവശ്യമുണ്ടെങ്കില്‍ മാത്രം തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ഫയല്‍ അയച്ചാല്‍ മതി.


അപ്പോള്‍ നടപടി സംബന്ധിച്ച് തീരുമാനിക്കും. വടകര മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയെ വ്യക്തിഹത്യ നടത്തുന്നുവെന്ന പരാതി പൊലിസ് അന്വേഷിക്കുന്നുണ്ട്. പൊലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കും.


ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കണമെന്ന ഹൈക്കോടതി വിധി കര്‍ശനമാക്കും. സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ കോളജുകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ പ്രത്യേക സാഹചര്യം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കും. തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ 'ഞാന്‍ ഹിന്ദു' എന്ന പുസ്തകം എഴുതിയത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പാണ്. വോട്ടിങ് മെഷിനുകള്‍ക്ക് തകരാര്‍ ഉണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ജനങ്ങളുടെ പങ്കാളിത്തം തെരഞ്ഞെടുപ്പില്‍ ഉറപ്പിക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

 

'ദൈവത്തിന്റെ പേരില്‍
വോട്ട് തേടാന്‍ അനുവദിക്കില്ല'


മാര്‍ച്ച് 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം


തൃശൂര്‍: ദൈവത്തിന്റെ പേരില്‍ വോട്ട് തേടാന്‍ ആരെയും അനുവദിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് ഒന്‍പത് മുതല്‍ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവില്‍വന്നു. സംസ്ഥാനത്ത് 1200 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. ഇവിടെ കൂടുതല്‍ പാരാമിലിട്ടറി സേനയെ വിന്യസിക്കും.


രണ്ട് കോടി 54 ലക്ഷം വോട്ടര്‍മാരാണ് 2019 ജനുവരി വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തുള്ളത്. ഇതില്‍ ഒരു കോടി 31 ലക്ഷം പേര്‍ സ്ത്രീകളാണ്. യുവ വോട്ടര്‍മാര്‍ ഏറ്റവും കുടുതലുള്ളത് മലപ്പുറത്താണ്. തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 2,61,000 പുതിയ വോട്ടര്‍മാരാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. മാര്‍ച്ച് 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. സ്വകാര്യ യാത്രകള്‍ക്കും പാര്‍ട്ടി പരിപാടികള്‍ക്കും പോകുമ്പോള്‍ മന്ത്രിമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  25 days ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  25 days ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  25 days ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  25 days ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  25 days ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago